+91 914 222 5115
നമ്മുടെ നാട്ടിലെ എല്ലാ മേഖലകളെയും ഏകോപിപ്പിച്ചു അവതരിപ്പിക്കുന്ന ഒരു മൊബൈൽ അപ്ലിക്കേഷൻ ആണ് നാട്ടുകൂട്ടം. സ്വന്തം നാട്ടിൽ തന്നെ നമ്മുക്ക് ആവശ്യമായ സേവനങ്ങളും വസ്തുക്കളും നിലവിൽ ഉണ്ടായിരിക്കെ ദൂര പ്രദേശങ്ങളിൽ ചെന്ന് ആവശ്യം നിറവേറ്റുന്ന ഒരു സാഹചര്യം ഒഴിവാക്കി വളരെ ലളിതമായി ഉപയോഗിക്കാവുന്ന രീതിയാണ് ഇത്.
നമ്മുടെ ജീവിതത്തിൽ പണത്തേക്കാൾ മൂല്യം പരസ്പര സഹായത്തിനാണ്. എന്നാൽ ഇന്ന് അതിനു പ്രസക്തിയില്ലാതാകുന്നു. ഏതു പദവിയിലാണെങ്കിലും മനുഷ്യൻ മറ്റുള്ളവരെ ആശ്രയിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, അപരന് എന്തെങ്കിലും ആവശ്യം വന്നാൽ കണ്ണടയ്ക്കും. തന്നെയും അത് ബാധിക്കും എന്ന ഭയം അവരിലുണ്ടാകുന്നു. ഈ ചിന്താഗതി മാറണം, എല്ലാവരും സ്നേഹിച്ചും സഹകരിച്ചും പരസ്പരം സഹായിച്ചും മുന്നോട്ടു പോകാം. എല്ലാവരും തുല്യരാണ് എന്ന ചിന്തയോടെ നമ്മുക്ക് ജീവിക്കാം.
ഇന്നത്തെ സമൂഹത്തിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ടാണ് തൊഴിലാളികളുടെ ലഭ്യതക്കുറവും തൊഴിലില്ലായ്‌മയും. തൊഴിലാളികൾ ഉണ്ടെങ്കിലും അമിത പ്രതിഫലം വാങ്ങി മനുഷ്യനെ ബുദ്ധിമുട്ടിലാക്കുന്നു. ഈ അവസ്ഥക്ക് പരിഹാരമാണ് ഈ അപ്ലിക്കേഷൻ. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചു നിങ്ങള്‍ക്ക് തന്നെ അവരെ ബന്ധപ്പെടുവാനും, ന്യായമായ പ്രതിഫലത്തിലൂടെ നിങ്ങളുടെ ആവശ്യം പെട്ടന്ന് സാധിക്കാനും ഈ അപ്ലിക്കേഷൻ സഹായിക്കുന്നു.
ജീവിതത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട മേഖലയാണ് ആരോഗ്യം .നിങ്ങള്ക്ക് അത്യാവശ്യമായ ഘട്ടങ്ങളിൽ വളരെ വേഗത്തിൽ നിങ്ങളുടെ പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും പരിചയപ്പെടുത്തുന്ന ഒന്നാണ് ഈ അപ്ലിക്കേഷൻ
സമൂഹത്തിൽ വേണ്ടത്ര വില ലഭിക്കാത്തവരാണ് കർഷകർ അവരുടെ ഉത്പന്നങ്ങൾ വേണ്ട വിധത്തിൽ വിൽക്കാൻ പറ്റാത്തത് ഒരുപാടു നഷ്ടം ഉണ്ടാക്കുന്നു.അതിനു ഒരു പരിഹാരമാണ് ഈ അപ്ലിക്കേഷൻ .ഇവിടെ കർഷകർക്ക് തങ്ങളുടെ സാധനങ്ങൾ വില്കക്കാനും നല്ല പ്രതിഫലം ലഭിക്കാനും നല്ലൊരു അവസരമാണ്.
ദൈനംദിന ജീവിതത്തിൽ ഒരുപാടു കാര്യങ്ങൾ ചെയ്യുന്ന നമ്മുക്ക് സമയം ഒരു അത്യാവശ്യ ഘടകമാണ് .നിങ്ങള്ക്ക് ഏതെങ്കിലും രീതിയിൽ ഒരു ആവശ്യം നടത്താൻ ഒരു സ്‌ഥാപനം ആവശ്യമെങ്കിൽ ഈ അപ്ലിക്കേഷൻ ഏറെ ഉപകരിക്കും .നിങ്ങളുടെ നാട്ടിലെ എല്ലാ സ്ഥാപനങ്ങളുടെയും വിവരങ്ങളിവിടെ ലഭ്യമാണ് .
ദൂര യാത്രകളിൽ ഏറ്റവും അനുയോജ്യമാണ് ട്രെയിൻ യാത്ര.പക്ഷെ അതിന്റെ കൃത്യമായ വിവരം ഇല്ലായെങ്കിൽ സമയ നഷ്ടവും ,ആവശ്യം നിർവഹിക്കാൻ കഴിയാതെയും വരും.ഇതിനു പരിഹാരമായി കൃത്യമായ ട്രെയിൻ സമയവും അതിൻ്റെ സ്ഥിതിയും വേഗത്തിലറിയാൻ അറിയാൻ ഈ അപ്ലിക്കേഷൻ നിങ്ങള്ക്ക് ഉപകരിക്കും .
ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് ബസ്.പക്ഷെ ,കൃത്യ സമയങ്ങളിൽ അത് കിട്ടാതെ ഒരുപാടു ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് നമ്മൾ.എന്നാൽ ഇനി നിങ്ങൾക്കാവശ്യമായ ബസുകളുടെ കൃത്യമായ സമയവും സ്ഥിതിയും വളരെ വേഗത്തിൽ നിങ്ങളിലേക്ക് എത്തിക്കുന്നതാണ് ഈ അപ്ലിക്കേഷൻ.
നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളാണ് വിവാഹം,യാത്രകൾ . യാത്രകൾക്ക് ഏറ്റവും സുരക്ഷിതത്ത്വം ആവശ്യമായതിനാൽ തന്നെ അതിനായി തിരഞ്ഞെടുക്കുന്ന വാഹനങ്ങൾക്കും അത്രത്തോളം ശ്രെധ ആവശ്യമാണ് . അതിനാൽ നിങ്ങളുടെ പ്രദേശത്തെ എല്ലാ ടൂർസ് ആൻഡ് ട്രാവൽ ഏജൻസികളുടെയും വിവരങ്ങൾ മനസിലാക്കി ഏറ്റവും നല്ലതു തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഈ അപ്ലിക്കേഷൻ.
നിങ്ങളുടെ പ്രദേശത്ത് ഉണ്ടാകുന്ന പല വാർത്തകളും അറിയാതെ പോകുന്നവരാണോ നിങ്ങൾ? അങ്ങനെയെങ്കിൽ നിങ്ങളുടെ നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകളും സംഭവങ്ങളും ഉടൻതന്നെ അറിയാൻ ഈ അപ്ലിക്കേഷൻ നിങ്ങളെ സഹായിക്കുന്നു.
നമ്മുടെ നാട്ടിൽ ഒരുപാടു കാര്യങ്ങൾ ദിനംപ്രതി നടക്കുന്നു. അതിൽ പ്രദാനപ്പെട്ട ഒരുപാടു അറിയിപ്പുകൾ അറിയാതെ പോകുന്നവരാണ് നമ്മൾ. എന്നാൽ ഇതിനു പരിഹാരമായി നിങ്ങളുടെ നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും പ്രധാനപ്പെട്ട എല്ലാ അറിയിപ്പുകളും വേഗത്തിൽ നിങ്ങളിൽ എത്തുന്നതിനു ഈ അപ്ലിക്കേഷൻ സഹായിക്കുന്നു.
ഇന്നത്തെ സമൂഹത്തിൽ ജീവിക്കാൻ ഒരുപാട് കരുതലുകൾ ആവശ്യമാണ്. പലപ്പോഴും അതിനു കഴിയാതെ ജീവൻ വരെ അപകടത്തിൽ ആകുന്ന സാഹചര്യം ഉണ്ടാവാം എന്നാൽ ഇനി നിങ്ങൾ എവിടെ ആണെങ്കിലും അത്യാവശ്യ സമയങ്ങളിൽ പോലീസ്, ബ്ലഡ്, ആംബുലൻസ് തുടങ്ങിയ ഏതു ആവശ്യത്തിനും ഈ അപ്ലിക്കേഷൻ നിങ്ങള്ക്ക് ഉപകരിക്കും.
ഇന്ന് നടക്കുന്ന ഒരു പ്രധാന ഘടകമാണ് വിൽക്കൽ വാങ്ങൽ. നിങ്ങളുടെ കൈവശമുള്ള ഏതു സാധനവും വിൽക്കാനും നിങ്ങൾക്ക് മിതമായ വിലയിൽ എന്തും വാങ്ങാനും കഴിയാത്ത അവസ്ഥ ഉണ്ടെങ്കിൽ അതിനു നല്ലൊരു പരിഹാരമാണ് ഈ അപ്ലിക്കേഷൻ. നിങ്ങളുടെ വിൽക്കൽ വാങ്ങൽ ആവശ്യങ്ങൾ വളരെ നല്ല രീതിയിൽ നടത്താൻ ഇത് സഹായിക്കും.