
കേരളം ഉരുകുന്നു, വേനൽ കനക്കുമ്പോൾ തളർന്നു പോകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
എന്തൊരു ചൂട്...’ മലയാളിയുടെ പതിവു ഡയലോഗായി ഇതു മാറിക്കഴിഞ്ഞു. ഓരോ വർഷം കഴിയും തോറും അന്തരീക്ഷ ഊഷ്മാവ് കൂടിക്കൂടി വരുന്നു. ഇക്കുറി ചൂട് സർവകാല റെക്കോഡിലെത്തുമെന്നാണു സൂചന. കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് ഭൂമിയുടെ ഏറ്റവും കൂടിയ താപനിലയാണ്. മരങ്ങൾ കുറയുന്നതും വാഹനങ്ങളും ഫാക്ടറികളും പുറത്തുവിടുന്ന പുകയും ഇ– മാലിന്യങ്ങളും ഇതിൽ പ്രധാന പങ്കു വഹിക്കുന്നു. ഇതു മൂലം അന്തരീക്ഷത്തിൽ കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി ഉയരുന്നതാണ് താപനില വര്‍ധിക്കാനുള്ള കാരണം. കഴിഞ്ഞ 10 വർഷത്തെ ചൂടിന്റെ കണക്കിൽ ഗണ്യമായ വർധനവാണുണ്ടായത്. ഉയർന്ന താപനില 35 ഡിഗ്രിയിൽ താഴെയുണ്ടായിരുന്ന മിക്കയിടങ്ങളിലും കഴിഞ്ഞ വർഷം കൂടിയ താപനില 40 – 42 ഡിഗ്രി സെൽഷ്യസായിരുന്നു. ഇതുവരെയുള്ളതിലും ഹൈ വോൾട്ടേജ് ചൂടാണ് ഏപ്രിലിലും മേയിലും വരാൻ പോകുന്നത്. ചൂട് കൂടുന്നതോടെ കേരളത്തിലും സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാനുള്ള സാധ്യത വർധിക്കുമെന്നാണ് പരിസ്ഥിതി നിരീക്ഷകരുടെ കണക്കുകൂട്ടൽ. കഴിഞ്ഞ വർഷം കേരളത്തിൽ സൂര്യാഘാതമേറ്റ് മരിച്ചത് 9 പേരാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട സൂര്യാതപ കേസുകളുടെ എണ്ണം 180. ചൂടു കൊണ്ടുണ്ടാകുന്ന മറ്റു രോഗങ്ങൾക്ക് ചികിത്സ തേടിയവർ ആയിരക്കണക്കിനു വരും. ഇതാ വേനലിനെക്കുറിച്ച് ആശങ്കപ്പെടാതെ വേനലിലെ വരുതിയിലാക്കാം
Home › Announcements › കേരളം ഉരുകുന്നു, വേനൽ കനക്കുമ്പോൾ തളർന്നു പോകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
