
സൂര്യനമസ്ക്കാർ യജ്ഞം
അമൃത മഹോത്സവം രാഷ്ട്ര വന്ദനം - സൂര്യനമസ്ക്കാര യജ്ഞം ****************************"""""" ആരോഗ്യ പൂർണ്ണമായ ജീവിത ശൈലിയിലേക്ക് മുന്നേറുവാൻ നമ്മുടെ പ്രിയമാതൃഭൂമിക്കുള്ള സ്നേഹോപഹാരമാണ് സൂര്യനമസ്ക്കാര യജ്ഞം. അതിൽ ഓരോ ഭാരതീയനും സ്വാഭിമാനം പങ്കാളിയാകണമെന്ന് ഓർമ്മപ്പെടുത്തുകയാണ്. ️ സൂര്യനമസ്ക്കാരത്തിലൂടെ രാഷ്ട്ര വന്ദനം. 75 കോടി സൂര്യനമസ്ക്കാര യജ്ഞത്തിൽ പങ്കാളികളാവാൻ വ്യക്തികൾക്കും (Individual)സ്ഥാപനങ്ങൾക്കും(Institution) ഇഷ്ടാനുസരണം വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ️2022 ജനുവരി 1 മുതൽ ഫെബ്രുവരി 20 വരെയാണ് ദേശവ്യാപകമായി സൂര്യനമസ്ക്കാരയജ്ഞത്തിന്റെ കാലാവധി. കേരളത്തിൽ ജനുവരി 30 മുതൽ ഫെബ്രുവരി 7(രഥസപ്തമി ) വരെയാണ് സൂര്യനമസ്ക്കാരയജ്ഞം. വ്യക്തിപരമായും സാമൂഹ്യമായും ഈ യജ്ഞത്തിൽ പങ്കാളികളാകാം. ️ പേര് രജിസ്റ്റർ ചെയ്യേണ്ട വെബ് സൈറ്റ് www.75suryanamaskar.com ആണ്. ️ ദിവസവും 13 സൂര്യനമസ്കാരം വീതമാണ് ചെയ്യേണ്ടത്. അത് ദിവസവും സൈറ്റിൽ Upload ചെയ്യുകയും വേണം. ️ 21 ദിവസം 13 സൂര്യനമസ്കാരം ചെയ്യുന്നവർക്ക് ഭാരത സർക്കാരിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. (സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ നിർബന്ധമായും രജിസ്റ്റർ ചെയ്യണം) ️ Ayush മന്ത്രാലയം,ക്രീഢാ ഭാരതി, പതഞ്ജലി യോഗ കേന്ദ്രം, S- Vyasa യോഗ യൂണിവേഴ്സിറ്റി ഇവയുടെയെല്ലാം ആഭിമുഖ്യത്തിലാണ് സാമൂഹ്യ സൂര്യനമസ്കാര യജ്ഞം നടക്കുന്നത്. ️ ഈ വിവരം പരമാവധി വ്യക്തികളിലേക്കും സ്ഥാപനങ്ങളിലേക്കും അയച്ചു കൊടുത്ത് അവരെയെല്ലാം പങ്കാളികളാക്കുക.
Home › Announcements › സൂര്യനമസ്ക്കാർ യജ്ഞം
