അതിജീവിക്കാനായി വീട്ടിലിരിക്കു

അതിജീവിക്കാനായി വീട്ടിലിരിക്കു

📍 Maruthonkara, Kozhikode⏳ Valid till 30/5/2020🗓️ 24 Mar 2020

കോവിഡ് 19 മഹാമാരിയുടെ ഗുരുതരമായേക്കാവുന്ന ഒരു പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാനാണ് രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മുടെയും നാടിന്റെയും രക്ഷക്ക് ഓരോരുത്തരും ഉത്തരവാദിത്വത്തോടെ നിയന്ത്രണങ്ങൾ അനുസരിക്കേണ്ടതാണ്. ഈ പ്രത്യേക സാഹചര്യത്തിൽ നാം ചെയ്യാൻ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചുകൂടി അറിഞ്ഞിരിക്കണം ലോക്ക്ഡൗൺ സമയത്ത് ആളുകൾ എന്തൊക്കെ ചെയ്യരുത്..? ആളുകൾ കൂട്ടംകൂടരുത്. കൂടിചേർന്ന് എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തരുത്. യാത്രയും കുടുംബത്തൊടൊപ്പമുള്ള യാത്രയും നിരോധിച്ചിരിക്കുന്നു. പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കരുത്. അടുത്തിടെ വിദേശത്ത് നിന്ന് വന്നവർ ഒരുകാരണവശാലും പുറത്തു വരരുത്. പൊതുഗതാഗത വാഹനങ്ങൾ (ബസുകൾ, കാബുകൾ, ഓട്ടോകൾ) എന്നിവ ഓടാൻ പാടില്ല ബിസിനസ് കോംപ്ലക്സുകൾ, ഷോപ്പിംഗ് മാളുകൾ, തീയറ്ററുകൾ, ജിമ്മുകൾ, ഫംഗ്ഷൻ ഹാളുകൾ എന്നിവ അടച്ചിരിക്കണം. പ്രായമായവരെയും കൊച്ചുകുട്ടികളെയും ഒരു സാഹചര്യത്തിലും വീടിന് പുറത്തുവിടരുത്. ലോക്ക്ഡൗൺ സമയത്ത് ആളുകൾക്ക് എന്തൊക്കെ ചെയ്യാം..? അത്യാവശ്യമായ കാര്യങ്ങൾക്ക് പുറത്ത് ഇറങ്ങാം. നിങ്ങൾക്ക് അവശ്യവസ്തുക്കൾ (മരുന്നുകൾ, പച്ചക്കറികൾ, അവശ്യവസ്തുക്കൾ) വാങ്ങാൻ പുറത്തുപോകാം. അടിയന്തിര സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് പുറത്തുപോകാം. (പവർ, മെഡിസിൻ, മീഡിയ, ടെലികോം) അത്യവശ്യത്തിന് പുറത്ത് ഇറങ്ങുന്നവർ മറ്റുള്ളവരുമായി രണ്ട് മീറ്റർ അകലം പാലിക്കണം. പുറത്തുപോയവർ വീട്ടിൽ തിരിച്ചെത്തിയ ഉടൻ വസ്ത്രങ്ങൾ നന്നായി കഴുകി വെയിലത്ത് ഇടണം. പുറത്തുപോയ ശേഷം കൈ 20 സെക്കൻഡ് തുടർച്ചയായി സോപ്പ് ഉപയോഗിച്ച് കഴുകുക. കഴിയുമെങ്കിൽ കുളിക്കുക. പുറത്തു നിന്ന് കൊണ്ടുവന്ന സാധനങ്ങൾ ശുചിത്വമുള്ളതാണെന്ന് ഉറപ്പ് വരുത്തണം.

HomeAnnouncementsഅതിജീവിക്കാനായി വീട്ടിലിരിക്കു