ഭക്ഷ്യ പൊതു വിതരണ വകുപ്പ്
എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള 2020 മേയ് മാസത്തെ റേഷൻ വിഹിതം എ.എ.വൈ കാര്‍ഡുടമകള്‍ക്ക് 30 കി.ഗ്രാം അരിയും 5 കി.ഗ്രാം ഗോതമ്പും സൗജന്യ നിരക്കില്‍ ലഭിക്കും. മുന്‍ഗണന കാര്‍ഡുടമകള്‍ക്ക് ആളൊന്നിന് 4 കി.ഗ്രാം അരിയും 1 കി.ഗ്രാം ഗോതമ്പും രണ്ടു രൂപ നിരക്കില്‍ ലഭ്യമാകും. മുന്‍ഗണനേതര സബ്‌സിഡി വിഭാഗം കാര്‍ഡുടമകള്‍ക്ക് ആളൊന്നിന് 2 കി.ഗ്രാം അരി 4 രൂപ നിരക്കിലും നോണ്‍സബ്‌സിഡി കാര്‍ഡുടമകള്‍ക്ക് കാര്‍ഡിന് 2 കി.ഗ്രാം അരി 10.90 രൂപ നിരക്കിലും ലഭ്യമാകും. ഇതിന് പുറമെ മുന്‍ഗണനേതര കാര്‍ഡുടമകള്‍ക്ക് (നീല, വെള്ള) ലഭ്യതക്കനുസരിച്ച് 1 മുതല്‍ 3 കി.ഗ്രാം വരെ ആട്ട കി.ഗ്രാമിന് 17 രൂപ നിരക്കിലും 10 കി.ഗ്രാം അരി 15 രൂപ നിരക്കിലും ലഭ്യമാകും. എ.എ.വൈ, മുന്‍ഗണന (മഞ്ഞ, പിങ്ക്) കാര്‍ഡുടമകള്‍ക്ക് ഒരു കാര്‍ഡിന് 1 കി.ഗ്രാം വീത PMGKY സ്‌കീമിലുള്ള പയര്‍ വിതരണവും ഈ മാസം നടക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Home › Announcements › ഭക്ഷ്യ പൊതു വിതരണ വകുപ്പ്
