പുഴക്കാട്ടിരി സാമൂഹിക ആരോഗ്യ കേന്ദ്രം പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് അറിയിപ്പ്
===================== *29/08/2020* ========= ഇന്ന് പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ വാർഡ് 4 ലെ രണ്ട് ആശ പ്രവർത്തകർക്കും വാർഡ് പത്തിലെ ഒരു ആശ പ്രവർത്തകക്കും കോവിഡ് 19 സ്ഥിരീകരിചിട്ടുണ്ട്. ഇവർ ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു.ഇവരുമായി കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ ഏതെങ്കിലും വിധത്തിൽ സമ്പർക്കം പുലർത്തി ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ സ്വയം നിരീക്ഷണത്തിൽ പോകേണ്ടത് ആകുന്നു.എന്തെങ്കിലും ബുദ്ധിമുട്ടുകളോ ലക്ഷണങ്ങളോ കാണുകയാണെങ്കിൽ സാമൂഹികാരോഗ്യകേന്ദ്രനുമായി ഫോണിലൂടെ ബന്ധപ്പെടേണ്ടതാണ് 9946124714 9495091047 9961233962 കൂടാതെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആറോളം പേർക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയും മറ്റു ജീവനക്കാർ നിരീക്ഷണത്തിൽ പോവുകയും ചെയ്തതിനാൽ തിങ്കൾ (31 /8 /2020) O.P പ്രവർത്തിക്കുന്നതല്ല മെഡിക്കൽ ഓഫീസർ/ പ്രസിഡണ്ട് പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്
Home › Announcements › പുഴക്കാട്ടിരി സാമൂഹിക ആരോഗ്യ കേന്ദ്രം പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് അറിയിപ്പ്
