പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി യുടെ അറിയിപ്പ്

📍 Puzhakkattiri, Malappuram⏳ Valid till 21/9/2020🗓️ 19 Sept 2020

_19-09-2020* പഞ്ചായത്തിൽ പുതുതായി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കേണ്ടവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി 2301 പേരാണ് ഉണ്ടായിരുന്നത്. അതില്‍ മിക്കവാറും പേര്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കി ഹിയറിംഗില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാത്തവരുടെ അപേക്ഷകള്‍ നിരസിക്കുവാനെ സാധിക്കൂ. തെളിവുകള്‍ അപര്യാപ്തമായവയുമുണ്ട്. അത് കൂടുതല്‍ തെളിവുകള്‍ ശേഖരി്ച്ച് പരിശോധിച്ച് അംഗീകരിക്കേണ്ടവയാണ്. കണക്കുകള്‍ താഴെ നല്‍കുന്നു. 1. ആകെ ഓണ്‍ലൈന്‍ അപേക്ഷകള്‍ - 2301 2. അംഗീകരിച്ചവ - 1338 (58.15 ശതമാനം) 3. കൂടുതല്‍ പരിശോധന ആവശ്യമായവ - 435 (18.9 ശതമാനം) 4. തീരെ തെളിവുകള്‍ ഹാജരാക്കാത്തവ - 528 (22.95 ശതമാനം) കൂടുതല്‍ പരിശോധന ആവശ്യമായവ അംഗീകരിക്കുന്നതിനും ആവശ്യമായ തെളിവുകള്‍ ഹാജരാക്കുന്നതിനും നിങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു. മുകളില്‍ കാണിച്ച ക്രമനമ്പര്‍ (3) എങ്ങനെ പരിഹരിക്കാമെന്ന് നിങ്ങളുടെ അഭിപ്രായം ക്ഷണിക്കുന്നു. ഇതുവരെയുള്ള സഹകരണത്തിന് നന്ദി. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു. സെക്രട്ടറി ________________________

HomeAnnouncementsപുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി യുടെ അറിയിപ്പ്