antigen ടെസ്റ്റ് ചെയ്ത 197 പേരും നെഗറ്റീവ്
മരുതോങ്കര: antigen ടെസ്റ്റ് ചെയ്ത 197 പേരും നെഗറ്റീവ് ആയ വിവരം എല്ലാരും അറിഞ്ഞിരിക്കുമല്ലോ.. നമുക്കെല്ലാവർക്കും ആശ്വാസം പകരുന്ന വാർത്തയാണ്. പക്ഷെ ഒരു കാര്യം ശ്രദ്ധിക്കുക. നമ്മൾ ഇന്ന് ചെയ്ത antigen ടെസ്റ്റ് കഴിഞ്ഞ ദിവസങ്ങളിൽ ചെയ്ത rt pcr ടെസ്റ്റിനെ അപേക്ഷിച്ചു specificity കുറഞ്ഞ ടെസ്റ്റ് ആണ്. അത് കൊണ്ട് തന്നെ negatives എല്ലാരും നെഗറ്റീവ് തന്നെ ആണ് എന്ന് നമുക്ക് 100% പറയാൻ കഴിയില്ല. എങ്കിലും വീട്ടുകാർ ഉൾപ്പെടെ എല്ലാരും നെഗറ്റീവ് ആയ സ്ഥിതിക്ക് നമുക്ക് തീർച്ചയായും ആശ്വസിക്കാം. വീട്ടുകാരും അടുത്ത് ഇടപഴകിയ മറ്റുള്ളവരും തീർച്ചയായും 14 ദിവസം quarentine തുടരേണ്ടതാണ്. അതിനിടയിൽ എന്തെങ്കിലും ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ rt pcr ടെസ്റ്റ് ചെയ്യേണ്ടി വരും. മത്സ്യം വാങ്ങിയവർ mask ഇടാതെ 15 മിനുട്ടിൽ കൂടുതൽ contact ഉണ്ടായിരുന്നെങ്കിൽ അവരും 14 ദിവസം quarentnil ഇരിക്കണം. അല്ലാതെ 10മിനുട്ടിൽ താഴെ സമയം മാത്രം അവിടെ ചിലവഴിച്ചവർ /കൃത്യമായി mask ഉപയോഗിച്ചവർ തല്ക്കാലം quarentnil ഇരിക്കേണ്ടതില്ല. ഈ കൂട്ടത്തിൽ പെട്ട ആർക്കെങ്കിലും എന്തെങ്കിലും അസുഖങ്ങൾ ഉണ്ടാവുകയാണെങ്കിൽ FHC മരുതോങ്കരയുമായി ബന്ധപ്പെടുക.
Home › Announcements › antigen ടെസ്റ്റ് ചെയ്ത 197 പേരും നെഗറ്റീവ്
