ജില്ലാ വാർത്തകൾ

എക്സൈസ് സ്പെഷൽ സ്ക്വാഡ് റെയ്ഡ് തുടരുന്നു: 100 ലിറ്റർ വാഷ് പിടിച്ചെടുത്തു; ഒരാൾക്കെതിരെ കേസെടുത്തു

📍 Mukkam, Kozhikode28 Apr 2020

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻറ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ കൊമ്മേരി എരവത്ത്കുന്ന് അമ്മഞ്ചേരി മീത്തൽ ചന്ദ്രകാന്തത്തിൽ ഗണേഷ്.ആർ എന്നയാളുടെ പേരിൽ 100 ലിറ്റർ വാഷ് സൂക്ഷിച്ച് വച്ചതിന് കേസെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.സജിത്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് വീടിനടുത്ത് വച്ച് വാറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാളുടെ വ്യാജ ചാരായം നിർമാണം നിർമിക്കാനുള്ള ശ്രമം ഇല്ലാതാക്കിയത്.ഇയാളിൽ നിന്നും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.പ്രതി കുറച്ച് ദിവസമായി എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല . കോഴിക്കോട് റെയിഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു.പ്രതിയെ കുറിച്ചു അനേഷണം നടത്തി വരുന്നു.പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഷാഫി.വി സിവിൽ എക്സൈസ് ഓഫീസർമാരായ ബിനീഷ് കുമാർ, അനിൽ ,ഫെബിൻ എൽദോസ് എന്നിവർ ഉണ്ടായിരുന്നു.വ്യാജമദ്യ നിർമാണം തടയുന്നതിന് സ്പെഷൽ സ്ക്വാഡ് നിരന്തര പരിശോധന ജില്ലയിൽ നടത്തി വരുന്നതിന്റെ ഭാഗമായി ഇക്കാലയളവിൽ 31 കേസുകളിൽ നിന്നായി നാലായിരത്തി അഞ്ഞൂറിലധികം ലിറ്റർ വാഷ് കണ്ടെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കാണ് സ്പെഷൽ സ്ക്വാഡ് പദ്ധതിയിട്ടിരിക്കുന്നത്

HomeNewsഎക്സൈസ് സ്പെഷൽ സ്ക്വാഡ് റെയ്ഡ് തുടരുന്നു: 100 ലിറ്റർ വാഷ് പിടിച്ചെടുത്തു; ഒരാൾക്കെതിരെ കേസെടുത്തു