ട്രെയിനില്‍ ‘ഐസൊലേഷൻ’ വാര്‍ഡ്: റെയിൽവേക്ക് നഷ്ടം 100 കോടി
ന്യൂഡൽഹി കോവിഡ് ചികിത്സയ്ക്കായി കോച്ചുകള്‍ ഐസൊലേഷൻ വാര്‍ഡാക്കിയ റെയിൽവേയുടെ നടപടിയില്‍ നഷ്ടം നൂറ് കോടിയിലേറെ. പരിവർത്തനം ചെയ്‌ത കോച്ചുകൾക്ക് ആവശ്യക്കാരില്ലാതെ വന്നതോടെ 60 ശതമാനം കോച്ചും സർവീസിനായ് പഴയ രൂപത്തിലേക്ക് മാറ്റാൻ റെയിൽവേ ബോർഡ് നിർദേശം നൽകി. ആകെ 5321 നോൺ എസി കോച്ചുകളാണ് താൽക്കാലിക ഐസൊലേഷൻ കേന്ദ്രങ്ങളാക്കിയത്. ഇതിൽ 3100 കോച്ച് വൈകാതെ പഴയ രൂപത്തിലേക്ക് മാറ്റും. തൊഴിലാളികൾക്കായുള്ള ശ്രമിക്ക് ട്രെയിനുകളിൽ ഉപയോഗിക്കാനാണിത്. ബോഗികളിലെ നടുവിലെ ബർത്ത് ഒഴിവാക്കിയാണ് ഐസൊലേഷൻ കോച്ച് സജ്ജീകരിച്ചത്. ഒരു ബോഗി ഇത്തരത്തില്‍ മാറ്റാന്‍ ശരാശരി രണ്ടുലക്ഷം രൂപ ചെലവിട്ടു.
Home › News › ട്രെയിനില്‍ ‘ഐസൊലേഷൻ’ വാര്‍ഡ്: റെയിൽവേക്ക് നഷ്ടം 100 കോടി
