ജില്ലാ വാർത്തകൾ

കോഴിക്കോട് ജില്ലയിലെ കോവിഡ് കാല ഇളവുകൾ പുറത്തിറക്കി ജില്ലാ കളക്ടർ

📍 Mukkam, Kozhikode28 Apr 2020

കോഴിക്കോട്: ജില്ലയിലെ കോവിഡ് കാല ഇളവുകൾ പുറത്തിറക്കി ജില്ലാ കളക്ടർ. കോഴിക്കോട് ജില്ല കോവിഡ് കാല ഇളവുകൾ (ഹോട്ട്സ്പോട്ട് ഒഴികെയുള്ള ഇടങ്ങളിൽ മാത്രം ബാധകം) ▪️എണ്ണ- പ്രകൃതിവാതക മേഖലയുമായി ബന്ധപ്പെട്ട പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പ്രകൃതിവാതകം, പാചകവാതകം മുതലായവയുടെ ശുദ്ധീകരണം, സംസ്കരണം, ഗതാഗതം, വിതരണം, സംഭരണം കൂടാതെ ചെറുകിട വിൽപ്പന പ്രവർത്തനങ്ങൾ. ▪️വൈദ്യുതി ഉൽപാദനം, പ്രസരണം, വിതരണം. ▪️പോസ്റ്റ് ഓഫീസ് ഉൾപ്പെടെയുള്ള പോസ്റ്റൽ സർവീസുകൾ. ▪️തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളൊ, അംഗീകൃത ഏജന്‍സികളോ ഏറ്റെടുത്ത് നടത്തുന്ന ജലവിതരണം, ശുചീകരണ പ്രവര്‍ത്തനങ്ങൾ, മാലിന്യ സംസ്കരണം. ഈ ഏജൻസികൾ ഇത്തരം പ്രവർത്തികൾക്കുള്ള അനുവാദം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. ▪️മൊബൈൽ റീചാർജ് സെന്ററുകൾ ഉൾപ്പെടെയുള്ള വാർത്താവിനിമയവും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാക്കുന്ന പ്രവർത്തനങ്ങളും, പ്രീപെയ്ഡ് മൊബൈൽ റീചാർജ് കടകൾ ഞായറാഴ്ചകളിൽ രാവിലെ പത്തു മുതൽ വൈകുന്നേരം 5 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ.ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കൃത്യമായ തിരിച്ചറിയൽ രേഖകളും സത്യവാങ്മൂലവും കൈയിൽ കരുതണം. *ചരക്കുഗതാഗതം കയറ്റിറക്ക് പ്രവർത്തനങ്ങൾ (സംസ്ഥാനത്തിനകത്തും പുറത്തും) താഴെ കൊടുത്തിരിക്കുന്ന നിബന്ധനകൾ പാലിച്ച് അനുവദനീയമാണ്.* ▪️അവശ്യസാധനങ്ങളുടെ സംഭരണത്തിനും വിതരണത്തിനുമായുള്ള എല്ലാ ചരക്കു നീക്കത്തിനും. ▪️റെയിൽവേ മുഖേനയുള്ള ചരക്കുകളുടെയും പാഴ്സലുകളുടെയും നീക്കം. ▪️ചരക്കു നീക്കത്തിനും, രക്ഷാപ്രവർത്തനത്തിനും ആവശ്യമായ വ്യോമഗതാഗതത്തിനായി എയർപോർട്ട്കളുടെയും അനുബന്ധ സൗകര്യങ്ങളുടെയും പ്രവർത്തനങ്ങൾ. ▪️ചരക്കു നീക്കത്തിനും ചരക്കു ഗതാഗതത്തിനുമായുള്ള തുറമുഖങ്ങളും ഉൾനാടൻ കണ്ടെയ്നർ ഡിപ്പോകളുടെയും (ICD) അംഗീകൃത കസ്റ്റംസ് ക്ലിയറിങ്ങും ഫോർവേഡ് ഏജൻസികളുടെ പ്രവർത്തനങ്ങൾ. ▪️പെട്രോളിയം ഉൽപ്പന്നങ്ങൾ, എൽപിജി, ഭക്ഷണസാധനങ്ങൾ, മെഡിക്കൽ സപ്ലൈസ് എന്നിവയുടെ ക്രോസ് ലാൻഡ് ബോർഡർ ചരക്കുനീക്കം സുഗമമാക്കുന്നതിനുള്ള ലാൻഡ് പോർട്ടുകളുടെ പ്രവർത്തനങ്ങൾ. ▪️എല്ലാ ട്രക്കുകൾ ചരക്കുവാഹനങ്ങൾ എന്നിവയുടെ ഗതാഗതം (ചരക്ക് ഉൾപ്പെടെ/പിക്ക് അപ്പിനായി / ഡെലിവറിക്ക് ശേഷം) രണ്ടു ഡ്രൈവർമാർ ( സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്) ഒരു ഹെൽപ്പർ എന്നിവരുടെ മാത്രം സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ▪️ട്രക്കുകളുടെ അറ്റകുറ്റപ്പണികൾക്കായുള്ള സ്ഥാപനങ്ങൾ കൃത്യമായ ശാരീരിക അകലം പാലിച്ചു ആഴ്ചയിലൊരിക്കൽ ശനിയാഴ്ചകളിൽ രാവിലെ 10 മണി മുതൽ 5 മണി വരെ പ്രവർത്തിക്കുന്നതാണ്. ▪️റെയിൽവേ വിമാനത്താവളങ്ങൾ എയർ ക്യാരിയേഴ്സ്, തുറമുഖങ്ങൾ കപ്പലുകൾ ലാൻഡ് പോർട്ടുകൾ, ICD എന്നിവയുടെ പ്രവർത്തനങ്ങൾക്കായി അതത് സ്ഥാപന അധികാരികളുടെ അനുമതിയുള്ള ജീവനക്കാർക്കും കരാർ ജീവനക്കാർക്കും ജില്ലാ കളക്ടർ അനുവദിക്കുന്ന പാസ് മുഖേനയുള്ള സഞ്ചാരം *അവശ്യസാധനങ്ങളുടെ വിതരണം താഴെ നൽകിയിരിക്കുന്ന നിബന്ധനകൾ പാലിച്ച് അനുവദിക്കാവുന്നതാണ്.* ▪️അവശ്യവസ്തുക്കളുടെ വിതരണം ശൃംഖലയുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും, നിർമ്മാണം, തദ്ദേശീയ കടകളിലൂടെയും, ഇ- കൊമേഴ്സ് സ്ഥാപനങ്ങളിലൂടെയുമുള്ള മൊത്ത ചില്ലറ വിൽപ്പനയും ഉൾപ്പെടെ കർശനമായ ശാരീരിക അകലം പാലിച്ച് പ്രവർത്തിക്കുന്നതാണ്. ഇതിൽ നഗരപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ബ്രഡ് ഫാക്ടറി, പാൽ സംസ്കരണ പ്ലാന്റുകൾ, ധാന്യം പൊടിക്കുന്ന മില്ലുകൾ, ദാൽ മില്ലുകൾ എന്നിവയും ഉൾപ്പെടും. ▪️കർശനമായ ശാരീരിക അകലം പാലിക്കണമെന്ന് വ്യവസ്ഥയിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ പൊതുവിതരണ സംവിധാനത്തിൻ കീഴിലുള്ള റേഷൻ കടകൾ, ഭക്ഷ്യവസ്തുക്കൾ പലവ്യഞ്ജനങ്ങൾ, ശുചീകരണ സാമഗ്രികൾ പഴവും പച്ചക്കറികളും, ക്ഷീര ഉല്പന്നങ്ങൾ, പൗൾട്രി, മത്സ്യവും മാംസവും കന്നുകാലിതീറ്റയും, തീറ്റപ്പുല്ല് മുതലായ വിൽപ്പന നടത്തുന്ന എല്ലാ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി. ▪️വ്യക്തികളുടെ സഞ്ചാരം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോം ഡെലിവറി സൗകര്യങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കും. ▪️നിബന്ധനകൾക്ക് അനുസരിച്ച് പ്രവർത്തനാനുമതി നൽകിയിട്ടുള്ള വാണിജ്യ സ്വകാര്യ സ്ഥാപനങ്ങൾ. ▪️സംപ്രേക്ഷണം, ഡി.റ്റി എച്ച്, കേബിൾ സർവ്വീസുകൾ എന്നിവ ഉൾപ്പെടെയുള്ള അച്ചടി ഇലക്ട്രോണിക് മാധ്യമങ്ങൾ. ▪️50% ജീവനക്കാർ വരെ മാത്രം എന്ന വ്യവസ്ഥയിൽ ഐ റ്റി യും (IT) അനുബന്ധ സ്ഥാപനങ്ങളും. ▪️സർക്കാർ ആവശ്യങ്ങൾക്കായുള്ള കാൾ സെന്ററുകളും ഡാറ്റാ സെന്ററുകളും. ▪️കൊറിയർ സർവ്വീസ് ▪️സ്വകാര്യ സുരക്ഷാ സേവനങ്ങളും സൗകര്യങ്ങളും, പാർപ്പിട സമുച്ചയങ്ങളുടെയും, ഓഫീസുകളുടെയും അറ്റകുറ്റപ്പണിക്കും പരിപാലനത്തിനുമായുള്ള മാനേജ്മെന്റ് സേവനങ്ങൾ. ▪️ലോക്ക് ഡൗൺ മൂലം ഒറ്റപ്പെട്ടുപോയ ആളുകൾ, ടൂറിസ്റ്റുകൾ, ആരോഗ്യ മെഡിക്കൽ മേഖല ഉൾപ്പെയുള്ള അവശ്യസർവീസ് ജീവനക്കാർ, വിമാന, കപ്പൽ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോംസ്റ്റേകൾ ▪️ക്വാറന്റൈയിൻ ചെയ്യുന്നതിനായി ഉപയോഗിക്കുന്നതോ മാറ്റിയിട്ടതോ ആയ ഇടങ്ങൾ ▪️ഇലക്ട്രീഷ്യൻ, ഐ.റ്റി സംബന്ധമായ അറ്റകുറ്റപ്പണി ചെയ്യുന്നവർ, പ്ലംബർമാർ, മോട്ടോർ മെക്കാനിക്കുകൾ, കാർപന്റർമാർ, ഹോം നഴ്‌സുമാർ വീട്ടുജോലിക്കാർ തുടങ്ങിയ സ്വയം തൊഴിലിലേർപ്പെട്ടവരുടെ സേവനം. വീട്ടുജോലികൾ ചെയ്യുന്നവരും ഹോം മെയ്ഡുകളും ഒരു ഭവനത്തിൽ മാത്രം പോകുവാൻ പാടുള്ളൂ. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരിൽ നിന്ന് ഓൺലൈനായി പെർമിറ്റ് കരസ്ഥമാക്കണം ▪️റസ്റ്റോറന്റുകൾ - പാഴ്സലുകൾ, ടേക്ക് എവേ, ഓൺലൈൻ /ഡോർ ഡെലിവറി എന്നിവ മാത്രമേ അനുവദിക്കൂ. ടേക്ക് എവേ, ഓൺലൈൻ /ഡോർ ഡെലിവറി എന്നിവ രാത്രി എട്ടു മണിവരെ മാത്രമേ അനുവദിക്കൂ. ▪️സിമെന്റും മറ്റു നിർമാണ സാമഗ്രികളുടെ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ ബുധനാഴ്ചകളിൽ രാവിലെ 10:00 മണി മുതൽ വൈകിട്ട് 5 മണി വരെ അനുവദിക്കും. ജലസേചന, തൊഴിലുറപ്പ് പദ്ധതികൾക്ക് സിമന്റ് ഒരു അവശ്യവസ്തുവാണ്. ഇതിനാവശ്യമായ ഓൺലൈൻ പെർമിറ്റുകൾ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി നൽകുന്നതാണ് ▪️ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങൾ. ▪️ഇലക്ട്രിക് ഫാനുകൾ വിൽക്കുന്ന കടകൾ *താഴെ പറയുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കുന്നതാണ്* ▪️റോഡുകൾ, ജലസേചന പദ്ധതികൾ, ജലവിതരണം ശുചീകരണ പ്രവർത്തനങ്ങൾ, വൈദ്യുതി ഉത്പാദനവും വിതരണ പദ്ധതികൾ ഉത്തരവാദിത്തമായിരിക്കും ▪️വ്യക്തി ശുചിത്വം പാലിക്കുന്നുണ്ടെന്ന് ശാരീരിക അകലം പാലിക്കുന്നതിനുമുള്ള ക്രമീകരണം ഒരുക്കുന്നതിന്റെ ഉത്തരവാദിത്വം തൊഴിൽ ദാതാവിന്റെതായിരിക്കും പനി, ചുമ മുതലായ രോഗലക്ഷണങ്ങൾ ഉള്ള ഒരാളെയും യാതൊരു കാരണവശാലും ജോലിക്ക് നിയോഗിക്കരുത്. അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിശോധന ബന്ധപ്പെട്ട കരാറുകാരന്റെയോ തൊഴിൽ ദാതാവിന്റെയോ ഉത്തരവാദിത്വമായിരിക്കും. ▪️നിർമ്മാണ സ്ഥലങ്ങളിൽ അത്യാവശ്യ ജോലികൾക്ക് അവശ്യമായ തൊഴിലാളികളെ മാത്രമേ നിയോഗിക്കാവൂ. ജീവനോപാധി ഉറപ്പാക്കുന്നതിനായി അതിഥി തോഴിലാളികളെ കഴിയുന്നത്ര ഉപയോഗപ്പെടുത്തണം. *വ്യക്തികളുടെ സഞ്ചാരത്തിനുള്ള ഇളവുകൾ.* ▪️സംസ്ഥാന സർക്കാർ/പ്രാദേശിക അതോറിറ്റികൾ എന്നിവർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി ലോക്ക്ഡൗണിൽ നിന്നും ഒഴിവു നൽകിയിട്ടുള്ള വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന എല്ലാവർക്കും തങ്ങളുടെ ജോലി സ്ഥലത്തേയ്ക്കും തിരിച്ചുമുള്ള യാത്ര വ്യവസ്ഥകൾ പാലിച്ചുകൊണ്ട് അനുവദിക്കുന്നതാണ് ▪️ഗർഭിണികളായ സ്ത്രീകൾ, കേരളത്തിൽ അത്യാവശ്യം ചികിത്സ തേടുന്നവർ, മരണാസന്നരായ ബന്ധുക്കളെ കാണാൻ എത്തുന്നവർ, ബന്ധുക്കളുടെ മരണത്തിനെത്തുന്നവർ എന്നിവർക്ക് സംസ്ഥാനാനാന്തര യാത്ര സർക്കാർ ഉത്തരവ് (സാധാ) നം.1330/2020/പൊ.ഭ.വ, തീയതി 15.04.2020 ലെ വ്യവസ്ഥകൾ പ്രകാരം അനുവദിക്കുന്നതാണ് ▪️കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ സ്വയംഭരണസ്ഥാപനങ്ങൾ തദ്ദേശഭരണസ്ഥാപനങ്ങൾ എന്നിവ താഴെ നൽകിയിട്ടുള്ളത് പ്രകാരം തുറന്നു പ്രവർത്തിക്കുന്നതാണ്. ▪️ഡിഫൻസ്, സെൻടൽ ആംഡ് പോലീസ് ഫോഴ്സ് (CAPF), ആരോഗ്യം, വനിതാ ശിശു ക്ഷേമം, ദുരന്തനിവാരണം, മുന്നറിയിപ്പ് സംവിധാനങ്ങൾ, നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (NIC), ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) എന്നിവ പൂർണമായും പ്രവർത്തിക്കുന്നതാണ്. ▪️റവന്യു (കോവിഡ് പ്രതിരോധം, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ) ▪️പോലീസ്, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ്, ഫയർ & എമർജൻസി സർവീസുകൾ, വിവര പൊതുജന സമ്പർക്ക വകുപ്പ്, ജയിൽ വകുപ്പ്, ലൈസൻസികൾ ഉൾപ്പെടെയുള്ള ലീഗൽ മെട്രോളജി വകുപ്പ് മുനിസിപ്പൽ-പഞ്ചായത്ത് ഓഫീസുകൾ എന്നിവരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാകും പൂർണമായും പ്രവർത്തിക്കുക. ▪️ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർ വിന്യസിക്കുന്ന ഉദ്യോഗസ്ഥർ. ▪️ജില്ലാഭരണകൂടം, ട്രഷറി, അക്കൗണ്ടന്റ് ജനറൽ ഓഫീസ് അതിനു കീഴിലുള്ള ഹീൽഡ് ഓഫീസുകൾ തുടങ്ങിയവ പരിമിതമായ ജീവനക്കാരുടെ സേവനം ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ്. പൊതുജനങ്ങൾക്കുള്ള സേവനം ഉറപ്പാക്കേണ്ടതാണ്. ▪️ഫോറസ്റ്റ് ഓഫീസുകൾ പരിമിതമായ ജീവനക്കാരുടെ സേവനം ഉപയോഗിച്ചുകൊണ്ട് ▪️വന്യജീവികളുടെ പരിപാലനം, കാട്ടുതീ തടയൽ, മനുഷ്യ-മഗ്ര സംഘർഷങ്ങൾ ലഘൂകരിക്കൽ, അന്യസംസ്ഥാനങ്ങളിൽ നിന്നും അനധികൃതമായി ജില്ലയിലേക്ക് പ്രവേശിക്കുന്നത് തടയൽ. ▪️കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ നിയോഗിക്കുന്ന സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ *പൊതുവായ നിർദേശങ്ങൾ* ▪️എല്ലാവരും പൊതുയിടങ്ങളിൽ മുഖാവരണം/ മാസ്ക് നിർബന്ധമായും ധരിക്കേണ്ടതാണ്. ▪️എല്ലാ വകുപ്പ് മേധാവികളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജോലിസ്ഥലങ്ങളിലും ഫാക്ടറികളിലും മറ്റു സ്ഥാപനങ്ങളിലും ശാരീരിക അകലവും മറ്റു മുൻകരുതൽ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കിയതിനുശേഷമേ ഈ ഈ സ്ഥല

HomeNewsകോഴിക്കോട് ജില്ലയിലെ കോവിഡ് കാല ഇളവുകൾ പുറത്തിറക്കി ജില്ലാ കളക്ടർ