ജൂലായ് ഒന്നുമുതല്‍ നടത്താനിരുന്ന സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി
ദേശീയം

ജൂലായ് ഒന്നുമുതല്‍ നടത്താനിരുന്ന സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി

📍 Mukkam, Kozhikode25 Jun 2020

ന്യൂഡൽഹി: സിബിഎസ്ഇ 10,12 ക്ലാസുകളിലേക്കുള്ള പരീക്ഷകൾ റദ്ദാക്കിയെന്ന് കേന്ദ്രസർക്കാർ. സിബിഎസ്ഇയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർമേത്ത സുപ്രീംകോടതിയിൽ അറിയിച്ചതാണ് ഇക്കാര്യം. ജൂലൈ ഒന്നുമുതൽ 12 വരെ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതിനകം നടത്തിയ മൂന്ന് പരീക്ഷകളുടെ അടിസ്ഥാനത്തിലാകും വിദ്യാർഥികളുടെ മാർക്ക് തയ്യാറാക്കുക. ഇക്കാര്യത്തിൽ ഏതെങ്കിലും വിദ്യാർഥിക്ക് പരാതിയുണ്ടെങ്കിൽ ആ കുട്ടിക്ക് ഇംപ്രൂവ്മെന്റിന് പിന്നീട് അവസരമൊരുക്കുമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി. സി.ബി.എസ്.ഇപന്ത്രണ്ടാം ക്ലാസിലെ പരീക്ഷകളിൽ ബാക്കിയുള്ളത് ജൂലായിൽ നടത്തുന്നതിനെതിരേ ഡൽഹിയിലെ ഒരുകൂട്ടം രക്ഷിതാക്കൾ നൽകിയ ഹർജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാടറിയിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്തുന്നത് ആശങ്കയുണ്ടാക്കുന്നതായി പരാതിക്കാർ ചൂണ്ടിക്കാട്ടി. ജൂലായ് ഒന്നു മുതൽ 15 വരെയാണ് ബാക്കിയുള്ള പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ജൂലായിൽ കോവിഡ് കേസുകളുടെ എണ്ണം പരമാവധിയെത്തുമെന്ന് എയിംസിന്റെ റിപ്പോർട്ടിൽ പറയുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് പരാതിക്കാർ പറഞ്ഞു.

HomeNewsജൂലായ് ഒന്നുമുതല്‍ നടത്താനിരുന്ന സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി