ലോകത്തിന് ഭീഷണിയായി കൊവിഡ് വൈറസിന് ജനിതക മാറ്റം! സൗദി രാജ്യാതിർത്തികൾ അടച്ചു, വിമാന സർവ്വീസുകൾ നിർത്തി
അന്തർദേശീയം

ലോകത്തിന് ഭീഷണിയായി കൊവിഡ് വൈറസിന് ജനിതക മാറ്റം! സൗദി രാജ്യാതിർത്തികൾ അടച്ചു, വിമാന സർവ്വീസുകൾ നിർത്തി

📍 Perinthalmanna, Malappuram21 Dec 2020

ലണ്ടൻ: ലോകത്തിന് ഭീഷണിയായി ലണ്ടനിൽ കൊവിഡ് വൈറസിന് ജനിതക മാറ്റം. പുതിയ സാഹചര്യത്തിൽ ബ്രിട്ടനിലേക്കുള്ള വിമാന സർവീസുകൾ യൂറോപ്യൻ രാജ്യങ്ങൾ നിർത്തിവെച്ചു. ഇറ്റലിയക്കം വീണ്ടും അടച്ചുപൂട്ടലിലേക്ക് പോയേക്കുമെന്ന സൂചനകൾ ലഭിക്കുന്നുണ്ട്. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ രാജ്യാതിർത്തികൾ അടച്ചു. കര, വ്യോമ, സമുദ്ര അതിർത്തികളാണ് സൗദി അടച്ചത്. എല്ലാ അന്താരാഷ്ട്ര വിമാന സർവ്വീസുകളും നിർത്തിവെച്ചിട്ടുണ്ട്. ഒരാഴ്ചത്തേക്കാണ് നിയന്ത്രണമേർപ്പെടുത്തിയത്. ഭീഷണി നേരിടാൻ ഇന്ത്യയിലും ഇന്ന് അടിയന്തിര യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.

HomeNewsലോകത്തിന് ഭീഷണിയായി കൊവിഡ് വൈറസിന് ജനിതക മാറ്റം! സൗദി രാജ്യാതിർത്തികൾ അടച്ചു, വിമാന സർവ്വീസുകൾ നിർത്തി