സംസ്ഥാനം

സംസ്ഥാനത്ത്‌ നാല്‌ പേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു; നാല്‌ പേർക്ക്‌ രോഗമുക്തി

📍 Mukkam, Kozhikode28 Apr 2020

തിരുവനന്തപുരം:സംസ്ഥാനത്ത്‌ ഇന്ന്‌ നാല്‌ പേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. കണ്ണൂരിൽ മൂന്നും കാസർകോട്‌ ഒരാൾക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. നാല്‌ പേർക്ക്‌ ടെസ്‌റ്റ്‌ നെഗറ്റീവായി.കണ്ണൂർ രണ്ട്‌ പേർക്കും കാസർകോട്‌ രണ്ട്‌ പേർക്കുമാണ്‌ ഫലം നെഗറ്റീവായത്‌. കൊറോണ അവലോകന യോഗത്തിന്‌ ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ്‌ വിവരങ്ങൾ അറിയിച്ചത്‌. സംസ്ഥാനത്ത് ഇത് വരെ 485 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 123 പേരാണ് നിലവിൽ ചികിത്സയിൽ.

HomeNewsസംസ്ഥാനത്ത്‌ നാല്‌ പേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു; നാല്‌ പേർക്ക്‌ രോഗമുക്തി