
ഇന്ത്യയുടെ ഏതു കോണിൽ നിന്നും നിമിഷനേരം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്താം, വമ്പൻ പദ്ധതിക്ക് തുടക്കം കുറിക്കാൻ റിലയൻസ്
മുംബയ്: അമേരിക്കൻ കമ്പനിയായ സ്കൈട്രാനിൽ കൂടുതൽ നിക്ഷേപവുമായി മുകേഷ് അംബാനി. റോഡ്, വ്യോമ, ജലഗതാഗത പാതകളിൽ നിന്ന് വിഭന്നമായി സാങ്കേതിക വിദ്യയുടെ പുത്തൻതലം അനുഭവവേദ്യമാക്കുന്നതാണ് സ്കൈട്രാനിന്റെ ലക്ഷ്യം. ഇവരുടെ 54.5 ശതമാനം ഓഹരികളാണ് റിലയൻസ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യപോലൊരു വികസ്വരരാജ്യത്ത് ജനങ്ങൾ ഏറ്റവുമധികം നേരിടുന്ന പ്രശ്‌നങ്ങളിലൊന്ന് ഗതാഗത തടസമാണ്. നാൾക്കുനാൾ വർദ്ധിച്ചുവരുന്ന ട്രാഫിക് ജാം കവർന്നെടുക്കുന്നത് സമയവും അവസരങ്ങളുമാണ്. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് 2009ൽ സ്കൈട്രാൻ അവതരിച്ചത്. അമേരിക്കൻ ബഹിരാകാശ പര്യവേഷണ സ്ഥാപനമായ നാസയുടെ മേൽനോട്ടത്തിലായിരുന്നു ഇത്. യാത്രക്കാരന് ലക്ഷ്യസ്ഥാനത്ത് ഏറ്റവും വേഗത്തിൽ എത്തിക്കുക എന്നതാണ് സ്കൈട്രാൻ ടെക്‌നോളജി ലക്ഷ്യമിടുന്നത്. കാന്തികശക്തി ഉപയോഗിച്ച് ഉയർത്തുന്ന വാഹനത്തെ പ്രൊപ്പൾഷൻ സാങ്കേതിക വിദ്യഉപയോഗിച്ചാണ് അതിവേഗം ചലിപ്പിക്കുന്നത്. ഡ്രൈവറില്ലാ കേബിൾ കാറുകളായാകും ഇവ പ്രവർത്തിക്കുക. ഒരു സമയം ആറുപേരെ ഇത്തരം കേബിൾ കാറുകൾക്ക് വഹിക്കാനാകും. പ്രീ ഫാബ്രിക്കേറ്റഡ് പാതയിലാണ് സഞ്ചാരം. പോഡ് ടാക്‌സി മോഡൽ എന്നറിയപ്പെടുന്ന ഈ പദ്ധതിക്ക് നീതി ആയോഗിന്റെ അംഗീകാരവും ലഭിച്ചിരുന്നു.
Home › News › ഇന്ത്യയുടെ ഏതു കോണിൽ നിന്നും നിമിഷനേരം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്താം, വമ്പൻ പദ്ധതിക്ക് തുടക്കം കുറിക്കാൻ റിലയൻസ്
