കൊൽക്കത്തയിൽ ചരിത്രപ്പിറവി; ട്രാവുവിനെ വീഴ്ത്തി ഗോകുലം ഐ ലീഗ് ജേതാക്കൾ
ദേശീയം

കൊൽക്കത്തയിൽ ചരിത്രപ്പിറവി; ട്രാവുവിനെ വീഴ്ത്തി ഗോകുലം ഐ ലീഗ് ജേതാക്കൾ

📍 Alanallur, Palakkad27 Mar 2021

കൊ​ൽ​ക്ക​ത്ത: കാ​ൽ​പ​ന്തി​നെ ജീ​വ​ശ്വാ​സ​മാ​ക്കി​യ മ​ല​യാ​ളി​യു​ടെ സ്വപ്​നങ്ങൾ ഗോകുലം കേരള സാക്ഷാത്​കരിച്ചു. കിരീടപ്പോരാട്ടമായി മാറിയ മണിപ്പൂരിൽ നിന്നുള്ള കരുത്തരായ ട്രാ​വ​ുവിനെ പിന്നിൽ നിന്നും പൊരുതിക്കയറി ഒന്നിനെതിരെ നാലുഗോളിന്​ തോൽപ്പിച്ചാണ്​ ഗോകുലം ഐ ലീഗ്​ കിരീടം മ​ാറോടണച്ചത്​. ഇതാദ്യമായാണ്​ കേരളത്തിൽ നിന്നുള്ള ടീം ഐ ലീഗിൽ മുത്തമിടുന്നത്​. വിജയത്തോടെ കേരളത്തിന്​ 15 മത്സരങ്ങളിൽ നിന്നും 29 പോയന്‍റാണുള്ളത്​. ചർച്ചിൽ ബ്രദേഴ്​സിനും 29 പോയന്‍റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഗോകുലം ബഹുദൂരം മുന്നിലാണ്​. മത്സരത്തിന്‍റെ ആദ്യ നിമിഷം മുതൽ ആക്രമിച്ചു കയറുന്ന പതിവ്​ തെറ്റിക്കാതെയാണ്​ ഗോകുലം ഇക്കുറിയും കളിതുടങ്ങിയത്​. പക്ഷേ 24ാം മിനുറ്റിൽ ബിദ്യാസാഗറിലൂടെ ട്രാവു ഗോകുലത്തിന്‍റെ ഉള്ളുലച്ചു. ഇടവേളക്ക്​ ശേഷം വിജയ ദാഹം മുറ്റി നിന്ന ഗോകുലത്തിന് തെളിനീരുറവയായി 70ാം മിനുറ്റിൽ ഷരീഫ്​ മുഹമ്മദിന്‍റെ ഗോളെത്തി. ആരവങ്ങളടങ്ങും മു​േമ്പ എമിൽ ബെന്നിയുടെ ഗോളിൽ ഗോകുലം മുമ്പിൽ. സ്​തബ്​ധരായി നിന്ന ട്രാവുവിന്‍റെ വലയിലേക്ക് മിനുറ്റുകൾക്ക്​ ശേഷം​ ഡെന്നി ആന്‍റ്വ മൂന്നാം ഗോളും അടിച്ചുകയറ്റിയതോടെ മത്സരവിധി തീരുമാനമായിരുന്നു. നീണ്ടുപോയ ഇഞ്ചുറി ടൈമിനൊടുവിൽ മുഹമ്മദ്​ റാഷിദ് കുറിച്ച​ നാലാംഗോൾ വിജയത്തിന്​ അലങ്കാരമായി. ഇഞ്ചുറി ടൈമിൽ ഗോകുലത്തിന്‍റെ വിൻസി ബാ​രെറ്റോ ചുവപ്പ്​ കാർഡ്​ കണ്ട്​ പുറത്തേക്ക്​ പോയിരുന്നു. 

HomeNewsകൊൽക്കത്തയിൽ ചരിത്രപ്പിറവി; ട്രാവുവിനെ വീഴ്ത്തി ഗോകുലം ഐ ലീഗ് ജേതാക്കൾ