
ഇന്‍സ്റ്റാ വരുമാനത്തില്‍ കോളടിച്ച് ക്രിസ്റ്റ്യാനോ
ലിസ്ബൺ: സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിലെ പരസ്യവരുമാനത്തിൽ ഒന്നാമതായി പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു സ്പോൺസേർഡ് പോസ്റ്റിന് 11.95 കോടി രൂപയാണ് ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്നത്. ആദ്യമായാണ് കായികതാരം പട്ടികയിൽ ഒന്നാമതെത്തുന്നത്. ഹോളിവുഡ് അഭിനേതാവും ഡബ്ല്യു.ഡബ്ല്യു.ഇ. മുൻ താരവുമായ ഡ്വെയ്ൻ ജോൺസനെ ക്രിസ്റ്റ്യാനോ പിന്തള്ളി. ഇൻസ്റ്റഗ്രാമിൽ 30.8 കോടിപ്പേരാണ് ക്രിസ്റ്റ്യാനോയെ പിന്തുടരുന്നത്. ഡ്വെയ്ൻ ജോൺസൻ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. 11.35 കോടിയാണ് ഒരു പോസ്റ്റിന് ലഭിക്കുന്നത്. 25 കോടി പേരാണ് ജോൺസനെ പിന്തുടരുന്നത്. പോപ്പ് താരം അരിയാന ഗ്രാൻഡെ 11.29 കോടി രൂപയുമായി മൂന്നാം സ്ഥാനത്താണ്. അർജന്റീന താരം ലയണൽ മെസ്സി ഏഴാം സ്ഥാനത്തും (8.66 കോടി രൂപ) ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി (അഞ്ചു കോടി) 19-ാം സ്ഥാനത്തുമുണ്ട്.
Home › News › ഇന്‍സ്റ്റാ വരുമാനത്തില്‍ കോളടിച്ച് ക്രിസ്റ്റ്യാനോ
