
യൂറോ കപ്പ് ജേതാക്കൾക്കുള്ള സമ്മാനത്തുകയും മറ്റു പുരസ്‌കാരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളും അറിയാം
നിരവധി വർഷങ്ങളുടെ കാത്തിരിപ്പവസാനിപ്പിച്ച് ഒരു കിരീടം സ്വന്തമാക്കാനെത്തിയ ഇംഗ്ലണ്ടിനെ ഫൈനലിൽ ഷൂട്ടൗട്ടിൽ കീഴടക്കി ഇറ്റലി യൂറോ കിരീടം സ്വന്തമാക്കിയത് ടൂർണ്ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ ടീമിനെ സംബന്ധിച്ച് അർഹിച്ചതു തന്നെയായിരുന്നു. 1968ഇൽ ആദ്യമായി യൂറോ കിരീടം സ്വന്തമാക്കിയ ഇറ്റലി ടീമിന്റെ ചരിത്രത്തിലെ രണ്ടാമത്തെ യൂറോ കിരീടമാണ് വെംബ്ലിയുടെ മൈതാനത്തു വെച്ചു നേടിയത്. കോവിഡിന്റെ ഭീഷണിയിൽ നിന്നും ഏറെക്കുറെ മുക്തമായിക്കൊണ്ടിരിക്കുന്ന യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ വെച്ചു നടന്ന യൂറോ കപ്പ് മികച്ച വിജയമായിരുന്നുവെന്നതിൽ സംശയമില്ല. അന്പത്തിയൊന്നു മത്സരങ്ങളിൽ നിന്നും 142 ഗോളുകൾ പിറന്ന ടൂർണമെന്റിൽ നിരവധി താരങ്ങൾ വ്യക്തിഗത പ്രകടനം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. ഫൈനലിനു ശേഷം പ്രഖ്യാപിക്കപ്പെട്ട വ്യക്തിഗത അവാർഡുകൾ, സമ്മാനത്തുക എന്നിവയാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. യൂറോ കപ്പ് സമ്മാനത്തുക 1. ഇറ്റലി - 34 മില്യൺ യൂറോ (300.4 കോടി രൂപ) 2. ഇംഗ്ലണ്ട് - 30.25 മില്യൺ യൂറോ (267.4 കോടി രൂപ) 3. സ്പെയിൻ - 22.5 മില്യൺ യൂറോ (198.9 കോടി രൂപ) 4. ഡെന്മാർക്ക് - 21 മില്യൺ യൂറോ (185.5 കോടി രൂപ) 5. ബെൽജിയം - 19 മില്യൺ യൂറോ (167.8 കോടി രൂപ) 6. സ്വിറ്റ്സർലൻഡ്, ചെക്ക് റിപ്പബ്ലിക്ക് - 16.75 മില്യൺ യൂറോ (148.01 കോടി രൂപ) 7. യുക്രൈൻ - 16 മില്യൺ യൂറോ (141.3 കോടി രൂപ) 8. നെതർലാൻഡ്‌സ് - 15.75 മില്യൺ യൂറോ (139.1 കോടി രൂപ) 9. സ്വീഡൻ - 15 മില്യൺ യൂറോ (132.5 കോടി രൂപ) 10. ഓസ്ട്രിയ, ഫ്രാൻസ് - 14.25 മില്യൺ യൂറോ (125.8 കോടി രൂപ) 11. പോർച്ചുഗൽ, ക്രൊയേഷ്യ, ജർമനി, വെയിൽസ് - 13.5 മില്യൺ യൂറോ (119.2 കോടി രൂപ) 12. ഫിൻലൻഡ്, സ്ലോവാക്യ, റഷ്യ, ഹംഗറി - 10.75 മില്യൺ (94.9 കോടി രൂപ) 13. പോളണ്ട്, സ്കോട്ട്ലൻഡ് - 10 മില്യൺ യൂറോ (88.34 കോടി രൂപ) 14. തുർക്കി, നോർത്ത് മാസിഡോണിയ - 9.25 മില്യൺ (81.7 കോടി രൂപ) യൂറോ കപ്പ് വ്യക്തിഗത അവാർഡുകൾ ടോപ് സ്‌കോറർ ഗോൾഡൻ ബൂട്ട്: ക്രിസ്റ്റ്യാനോ റൊണാൾഡോ - 5 ഗോളുകൾ, 1 അസിസ്റ്റ് സിൽവർ ബൂട്ട്: പാട്രിക്ക് ഷിക്ക് - 5 ഗോളുകൾ ബ്രോൺസ് ബൂട്ട്: കരിം ബെൻസിമ - 4 ഗോളുകൾ (ഫോസ്‌ബെർഗ്, ലുക്കാക്കു, കേൻ എന്നിവർക്കും നാല് ഗോളുണ്ടെങ്കിലും കളിച്ച സമയം കുറവ് ബെൻസിമയാണ്) യൂറോ കപ്പ് ഗോൾഡൻ ബോൾ: ജിയാൻലൂയിജി ഡോണറുമ്മ (ഇറ്റലി) യൂറോ കപ്പ് ബെസ്റ്റ് യങ് പ്ലയെർ: പെഡ്രി (സ്പെയിൻ) യൂറോ കപ്പ് ഗോൾഡൻ ഗ്ലൗ: ജോർദാൻ പിക്‌ഫോഡ് (ഇംഗ്ലണ്ട്)
Home › News › യൂറോ കപ്പ് ജേതാക്കൾക്കുള്ള സമ്മാനത്തുകയും മറ്റു പുരസ്‌കാരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളും അറിയാം
