പ്രാദേശികവാർത്തകൾ

കുടിവെള്ളക്ഷാമം: പരിഹരിക്കുക ചാത്തമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി

📍 Mukkam, Kozhikode28 Apr 2020

കട്ടാങ്ങൽ: ചാത്തമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം എത്രയും പെട്ടെന്ന് പരിഹാരിക്കണമെന്ന് ചാത്തമംഗലം പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി ഓൺലൈൻ സംഗമം ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചകളിൽ നിരവധി തവണ പഞ്ചായത്ത് അധികൃതരുമായി യൂത്ത്‌ലീഗ് ഭാരവാഹികൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. അടുത്ത ദിവസം കുടിവെള്ള വിതരണം നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകി വഞ്ചിച്ചതിനാലാണ് യൂത്ത്‌ലീഗ് പ്രവർത്തകർ പ്രതിഷേധം പരിപാടികൾ ആലോചിക്കുന്നത്. ലോക് ഡൗൺ കാരണം ജനങ്ങളെല്ലാവരും വീട്ടിൽ തന്നെ കഴിയുന്നതിനാൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കഴിഞ്ഞ കാലത്തെക്കാൾ കൂടുതൽ വെള്ളത്തിന്റെ ഉപയോഗം കൂടിയിരിക്കുകയാണ്. എന്നിട്ടും കഴിഞ്ഞ വർഷത്തെക്കാൾ ഈവർഷം ഏപ്രിൽ അവസാന വാരം ആയിട്ട് പോലും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുള്ള ഈ അലംഭാവം മാറ്റണമെന്നും യൂത്ത്‌ ലീഗ് ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ നിയാസ് കളൻതോട്,ഹകീം മാസ്റ്റർ കളൻതോട്,കുഞ്ഞിമരക്കാർ മലയമ്മ,സിറാജ് ഈസ്റ്റ് മലയമ്മ,,റസാഖ് പുള്ളന്നൂർ,റഊഫ് മലയമ്മ,മൻസൂർ ഈസ്റ്റ് മലയമ്മ,സജീർ മാസ്റ്റർ പാഴൂർ,ഹനീഫ ചാത്തമംഗലം, ശമീർ പാഴൂർ,അലി മുണ്ടോട്, സഫറുള്ള കൂളിമാട്, ഫാഹിസ് ചിറ്റാരിപ്പിലാക്കൽ,അഷ്‌റഫ് കളൻതോട്,അബൂബക്കർ ഈസ്റ്റ് മലയമ്മ, ശബീർ പുള്ളാവൂർ,ഹബീബ് പാലക്കുറ്റിതുടങ്ങിയവർ സംബന്ധിച്ചു.

HomeNewsകുടിവെള്ളക്ഷാമം: പരിഹരിക്കുക ചാത്തമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി