രണ്ടാം ദിവസവും ആയിരം കടന്ന് രോഗികൾ; ഇന്ന് 1078 പേര്‍ക്ക് കോവിഡ്; 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
സംസ്ഥാനം

രണ്ടാം ദിവസവും ആയിരം കടന്ന് രോഗികൾ; ഇന്ന് 1078 പേര്‍ക്ക് കോവിഡ്; 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

📍 Kakkanchery, Malappuram23 Jul 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടക്കുന്നത്. അഞ്ചു പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി. ഇന്ന് 798 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഉറവിടം അറിയാത്തത് 65 പേരുണ്ട്. വിദേശത്തുനിന്ന് എത്തിയ 104 പേര്‍ക്കും മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ന് 432 പേർ രോ​ഗമുക്തി നേടിയിട്ടുണ്ട്. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 222, കൊല്ലം 106, എറണാകുളം 100, മലപ്പുറം 89, തൃശ്ശൂർ 83, ആലപ്പുഴ 82, കോട്ടയം 80, കോഴിക്കോട് 67, ഇടുക്കി 63, കണ്ണൂർ 51, പാലക്കാട് 51, കാസർകോട് 47, പത്തനംതിട്ട 27, വയനാട് 10. നെ​ഗറ്റീവായവരുടെ കണക്ക് തിരുവനന്തപുരം 60, കൊല്ലം 31, ആലപ്പുഴ 39, കോട്ടയം 25, ഇടുക്കി 22, എറണാകുളം 95, തൃശ്ശൂർ 21, പാലക്കാട് 45, മലപ്പുറം 30, കോഴിക്കോട് 16, വയനാട് 5, കണ്ണൂർ 7, കാസർകോട് 36. കഴിഞ്ഞ 24 മണിക്കൂറിനകം 22430 സാമ്പിൾ പരിശോധിച്ചു. 158117 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഉയർന്ന രോഗമുക്തി എണ്ണം ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 432 പേര്‍ക്കാണ് ഇന്ന് കൊവിഡ് ഭേദമായത്. രോഗ വ്യാപന നിരക്ക് ഉയര്‍ന്ന് നിൽക്കുന്ന തലസ്ഥാന ജില്ലയിൽ 222 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ100ഉം സമ്പർക്കം വഴിയാണ്.

HomeNewsരണ്ടാം ദിവസവും ആയിരം കടന്ന് രോഗികൾ; ഇന്ന് 1078 പേര്‍ക്ക് കോവിഡ്; 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ