സംസ്ഥാനം

മോട്ടോര്‍ തൊഴിലാളി ക്ഷേമനിദി ബോര്‍ഡ് തൊഴിലാളികള്‍ക്ക് സൗജന്യ ധനസഹായം പ്രഖ്യാപിച്ചു

📍 Mukkam, Kozhikode28 Apr 2020

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. കൊറോണ വൈറസ് ബാധ (കൊവിഡ് 19) പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ കൂടുതല്‍ പ്രതിസന്ധിയിലായത് കണക്കിലെടുത്താണ് ഇത്. ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മോട്ടോര്‍ തൊഴിലാളികള്‍ക്ക് തികച്ചും സൗജന്യമായാണ് ധനസഹായം നല്‍കുന്നതെന്ന് ചെയര്‍മാന്‍ അഡ്വ. എം. എസ് സ്‌കറിയ അറിയിച്ചു.. ബസ്, ചരക്കുവാഹനങ്ങള്‍, ടാക്‌സി, ഓട്ടോ തൊഴിലാളികള്‍ക്ക് യഥാക്രമം 5000, 3500, 2500, 2000 രൂപ നിരക്കിലും 1991-ലെ ഓട്ടോറിക്ഷാ പദ്ധതിയിലുള്‍പ്പെട്ട തൊഴിലാളികള്‍ക്ക് 2000 രൂപ നിരക്കിലും 2004-ലെ ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് പദ്ധതിയിലുള്‍പ്പെട്ട തൊഴിലാളികള്‍ക്ക് 1000 രൂപ നിരക്കിലുമാണ് സൗജന്യ ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അനിശ്ചിതമായി തുടരുന്ന പ്രതിസന്ധി കണക്കിലെടുത്താണ് മുമ്പ് പ്രഖ്യാപിച്ച തിരിച്ചടയ്‌ക്കേണ്ടാത്ത വായ്പയ്ക്ക് പകരമായി തികച്ചും സൗജന്യ ധനസഹായം പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ തിരിച്ചടയ്‌ക്കേണ്ടാത്ത വായ്പ അനുവദിക്കപ്പെട്ടവര്‍ക്കും ഇതിനോടകം വായ്പയ്ക്ക് അപേക്ഷിച്ചവര്‍ക്കും തുക തികച്ചും സൗജന്യമായി അനുവദിച്ചതായി പരിഗണിക്കപ്പെടും. ഈ സാഹചര്യത്തില്‍ വായ്പ തുക കൈപ്പറ്റിയവരും വായ്പയ്ക്കായി അപേക്ഷ സമര്‍പ്പിച്ചവരും പുതിയ ആനുകൂല്യത്തിനായി വീണ്ടും അപേക്ഷിക്കേണ്ടതില്ല. നാളിതുവരെ വായ്പയ്ക്കായി അപേക്ഷിച്ചിട്ടില്ലാത്ത ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ക്ക് അപേക്ഷ ഫോറത്തിനായും കൂടുതല്‍ വിവരങ്ങള്‍ക്കായും ബോര്‍ഡിന്റെ വെബ്‌സൈറ്റായ www.kmtwwfb.org സന്ദര്‍ശിക്കാം.

HomeNewsമോട്ടോര്‍ തൊഴിലാളി ക്ഷേമനിദി ബോര്‍ഡ് തൊഴിലാളികള്‍ക്ക് സൗജന്യ ധനസഹായം പ്രഖ്യാപിച്ചു