ദേശീയം

ഇന്ധനവിലയില്‍ ഇന്നും വര്‍ധന; ഡീസലിന് 11 ദിവസംകൊണ്ട് വര്‍ധിച്ചത് 6.08 രൂപ

📍 Mukkam, Kozhikode17 Jun 2020

കൊച്ചി: തുടർച്ചയായ 11-ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി. പെട്രോളിനും ഡീസലിനും ബുധനാഴ്ച യഥാക്രമം 55 ഉം 57ഉം പൈസവീതമാണ് വർധിച്ചത്. കഴിഞ്ഞ 11 ദിവസങ്ങൾക്കൊണ്ട് പെട്രോളിന് 6.03 രൂപയും ഡീസലിന് 6.08 രൂപയുമാണ് കൂടിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസർക്കാർ എക്സൈസ് നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വിലവർധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. തുടർച്ചയായി 82 ദിവസം എണ്ണവിലയിൽ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂൺ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്കരണം നടപ്പാക്കിയത്. അന്നു മുതൽ ദിവസവും വില കൂട്ടുകയാണ്.

HomeNewsഇന്ധനവിലയില്‍ ഇന്നും വര്‍ധന; ഡീസലിന് 11 ദിവസംകൊണ്ട് വര്‍ധിച്ചത് 6.08 രൂപ