സംസ്ഥാനം

സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 22 പേര്‍ രോഗമുക്തരായി.

📍 Mukkam, Kozhikode5 Jun 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 50 പേർ വിദേശത്തുനിന്ന് എത്തിയവർ. 48 മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയ പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. 22 പേർ രോഗമുക്തരായി. മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നക്കത്തിലേക്ക് കടന്ന ദിവസമാണ് ഇന്നെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. സ്ഥിതി രൂക്ഷമാകുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ് :- പാലക്കാട് - 40, മലപ്പുറം - 18, പത്തനംതിട്ട - 11, എറണാകുളം - 10, തൃശ്ശൂർ - എട്ട്, തിരുവനന്തപുരം - അഞ്ച്, ആലപ്പുഴ - അഞ്ച്, കോഴിക്കോട് - നാല്, ഇടുക്കി - മൂന്ന്, കൊല്ലം - രണ്ട്, വയനാട് - മൂന്ന്, കോട്ടയം, കാസർകോട് ജില്ലകളിൽ ഒന്നുവീതം. തിരുവനന്തപുരത്ത് ഒരാളും, ആലപ്പുഴയിൽ നാലുപേരും, എറണാകുളത്ത് നാലുപേരും, തൃശ്ശൂരിൽ അഞ്ചുപേരും, കോഴിക്കോട് ഒരാളും, കാസർകോട് ഏഴുപേരും ഇന്ന് രോഗമുക്തി നേടി. പുതുതായി ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ മഹാരാഷ്ട്രയിൽനിന്ന് എത്തിയ 25 പേരും തമിഴ്നാട്ടിൽനിന്ന് എത്തിയ പത്തുപേരും, കർണാടകത്തിൽനിന്ന് എത്തിയ മൂന്നുപേരും, യു.പി ഹരിയാണ, ലക്ഷ്വദ്വീപ് എന്നിവിടങ്ങളിൽനിന്ന് എത്തിയ ഓരോരുത്തരും, ഡൽഹിയിൽനിന്ന് എത്തിയ നാലുപേരും ആന്ധ്രാപ്രദേശിൽനിന്ന് എത്തിയ മൂന്നുപേരും ഉൾപ്പെടുന്നു. 1697 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 973 പേർ ചികിത്സയിലുണ്ട്. 177106 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 1545 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 128 ആയി. വയനാട് - മൂന്നും കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഒന്നു വീതവുമാണ് പുതിയ ഹോട്ട്സ്പോട്ടുകൾ

HomeNewsസംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 22 പേര്‍ രോഗമുക്തരായി.