
സാമൂഹ്യ നീതി വകുപ്പിന്റെ വനിതകള്‍ക്കുള്ള ധനസഹായ പദ്ധതികള്‍
സ്വയം തൊഴില്‍ ധനസഹായം നല്‍കുന്ന 'സ്വാശ്രയ' പദ്ധതി തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകനെ/ മകളെ സംരക്ഷിക്കേണ്ടി വരുന്ന ബി.പി.എല്‍ വിഭാഗത്തിലുള്‍പ്പെട്ട ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് സ്വയം തൊഴിലിന് 'സ്വാശ്രയ' പദ്ധതിയിലൂടെ 35000 രൂപ ധനസഹായം ലഭിക്കും. എല്ലാ സാമ്പത്തിക വര്‍ഷവും ഓഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കും. മാനസിക വെല്ലുവിളിയുള്ളവരുടെ അമ്മമാര്‍ക്ക് 'സ്‌നേഹയാനം' പദ്ധതിയിലൂടെ സൗജന്യ ഇലക്ട്രിക് ഓട്ടോ മാനസിക വെല്ലുവിളി , ഓട്ടിസം, സെറിബ്രല്‍ പാല്‍സി , ബഹു വൈകല്യമുള്ളവരുടെ അമ്മമാര്‍ക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോ അനുവദിക്കുന്ന 'സ്‌നേഹയാനം പദ്ധതിയിലേക്ക് അപേക്ഷിക്കാം. ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട 55 വയസ്സ് കവിയാത്തവരാകണം അപേക്ഷകര്‍. ത്രീ വീലര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. ഈ മാസം ഓഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കും. ഭിന്നശേഷിക്കാരായ അമ്മമാര്‍ക്കായി 'മാതൃജ്യോതി' ഭിന്നശേഷിവിഭാഗം അമ്മമാര്‍ക്ക് പ്രസവശേഷം കുഞ്ഞിനെ പരിപാലിക്കുന്നതിന് 'മാതൃജ്യോതി' പദ്ധതിയിലൂടെ ധനസഹായം നല്‍കുന്നു. കുട്ടിക്ക് രണ്ട് വയസാകുന്നതു വരെ പ്രതിമാസം 2000 രൂപ നല്‍കും. വികലാംഗരായ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം ദാരിദ്രരേഖയ്ക്ക് താഴെയുള്ള വികലാംഗരായ പെണ്‍കുട്ടികളുടെ വിവാഹത്തിന് 30000 രൂപ ധനസഹായം ലഭിക്കും. അപേക്ഷാഫോറം ജില്ലാ ഓഫീസിലും swd.kerala.gov.in ലും ലഭിക്കും മേല്‍പ്പറഞ്ഞ പദ്ധതികളുടെ അപേക്ഷ ഫോറവും അനുബന്ധ രേഖകള്‍ സംബന്ധിച്ച വിവരങ്ങളും പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹിക നീതി ഓഫീസിലും swd.kerala.gov.in ലും ലഭിക്കും. അപേക്ഷ ജില്ലാ സാമൂഹിക നീതി ഓഫീസിലാണ് സമര്‍പ്പിക്കേണ്ടത്. ഫോണ്‍ 0491 2505791.
Home › News › സാമൂഹ്യ നീതി വകുപ്പിന്റെ വനിതകള്‍ക്കുള്ള ധനസഹായ പദ്ധതികള്‍
