
കോവിഡ് അവസാനത്തോടടുത്തു; പ്രതീക്ഷ പകർന്ന് ശാസ്ത്രജ്ഞർ
വാഷിങ്ടൺ: ഒമിക്രോണും പിറകെ മറ്റുള്ളവയും എത്തുകയും വ്യാപനത്തിന് അതിവേഗം കൈവരുകയും ചെയ്തെങ്കിലും ലോകത്ത് കോവിഡ് ബാധ അവസാനത്തോടടുത്തുവെന്ന സൂചനയുമായി ശാസ്ത്രജ്ഞർ. ചികിത്സ തേടുന്നവരും മരിക്കുന്നവരും കുറഞ്ഞത് ഇതിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് കാലിഫോർണിയ യൂനിവേഴ്സിറ്റിയിലെ രോഗപ്രതിരോധ ശാസ്ത്രജ്ഞ മോണിക ഗാന്ധി പറഞ്ഞു. ''വൈറസ് നമുക്കൊപ്പമുണ്ടാകുമെങ്കിലും പുതിയ വകഭേദം എല്ലാവരിലും പ്രതിരോധശേഷി ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. അതുവഴി മഹാമാരിയെ ഇല്ലാതാക്കാനാകും'' -അവർ പറയുന്നു.
Home › News › കോവിഡ് അവസാനത്തോടടുത്തു; പ്രതീക്ഷ പകർന്ന് ശാസ്ത്രജ്ഞർ
