പ്രാദേശികവാർത്തകൾ

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

📍 Mukkam, Kozhikode29 Apr 2020

മുക്കം: കാഞ്ഞിരമുഴി ഹെൽപ്പ് ലൈൻ വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കരിമ്പിൽകോളനിയിലും പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മുക്കം ജനമൈത്രി പോലീസ് സബ്ഇൻസ്പെക്ടർ പി. അസ്സൈൻ, സിവിൽ പോലീസ് ഓഫീസർ കെ. സുനിൽ കുമാർ ഡിവിഷൻ കാഞ്ഞിരമുഴി ഹെൽപ്പ് ലൈൻ കൂട്ടായ്മ അംഗങ്ങളായ ജയൻ നടുത്തൊടികയിൽ,അസീസ് പുതുമുറ്റത്തിൽ, സജി കൂനുമ്മൽ എന്നിവരും ആശാവർക്കർ ശ്രീമതി. പ്രേമ എന്നിവർ നേതൃത്വം നേതൃത്വം നല്‍കി. ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിലും പാടങ്ങളിലുമെല്ലാം മാലിന്യ വസ്തുക്കൾ നിക്ഷേപിച്ച് പരിസരമലിനീകരണവും അതുവഴി കൊതുകുകൾക്ക് വളരാനുള്ള സാഹചര്യങ്ങളും സൃഷ്ടിക്കുന്നത്,പ്രത്യേകിച്ച് മഴക്കാലങ്ങളിൽ ജനങ്ങൾക്ക് അതീവ രോഗ ഭീഷണിയായി മാറുന്നതിനെ കരുതിയിരിക്കണമെന്ന് ജനമൈത്രി സബ് ഇൻസ്പെക്ടർ പി അസൈൻ യുവാക്കൾക്ക് പ്രത്യേക ബോധവൽക്കരണം നടത്തി.

HomeNewsമഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി