പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ
ദേശീയം

പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ

📍 Perinthalmanna, Malappuram2 Sept 2020

ദില്ലി : പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം  നിരോധിച്ചു.യുവാക്കളടക്കം നിരവധി പേര്‍ നിത്യവും ഉപയോഗിച്ചിരുന്ന ജനപ്രിയ ഗെയിം ആയിരുന്ന പബ്ജി ഉള്‍പ്പടെയുള്ള ആപ്പുകളാണ് നിരോധിച്ചത്. നേരത്തെ തന്നെ ആപ്പ് നിരോധിക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിർത്തിയിൽ സ്ഥിതിഗതികൾ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയത്തിന്‍റെ നീക്കമെന്നത് ശ്രദ്ധേയമാണ്. പബ്ജിക്ക് പുറമേ നിരോധിച്ച ആപ്പുകൾ ഏതൊക്കെയാണെന്ന  പട്ടിക പുറത്ത് വന്നു. കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്നതാണ് പട്ടിക. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്.  പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾക്ക് കൂടി നിരോധനം. ഐടി മന്ത്രാലയം ഇതു സംബന്ധിച്ച് ഉടൻ അറിയിപ്പ് പുറത്തിറക്കും. പബ്ജി, ബൈഡു, റൈസ് ഓഫ് കിങ്ഡംസ് തുടങ്ങിയ ആപ്പുകളാണ് നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നത്.

HomeNewsപബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ