സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്ക്; എല്ലാവരും പുറത്തുനിന്ന് വന്നവര്‍
സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 12 പേർക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല.ഇന്ന് പോസിറ്റീവായ എല്ലാവരും വിദേശത്തുനിന്ന് വന്നവരാണ്. പോസിറ്റീവ് ആയവരിൽ കണ്ണൂർ ജില്ലയിൽ അഞ്ച് പേരും മലപ്പുറത്ത് മൂന്നു പേരും പത്തനതിട്ട, ആലപ്പുഴ തൃശൂർ ജില്ലകളിൽ ഒരാൾ വീതവും ഇന്ന് വൈറസ് ബാധിതരായി. ഇതിൽ നാലുപേർ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവർ എട്ട് പേർ. അതിൽ ആറ് പേർ മഹാരാഷ്ട്രയിൽനിന്നാണ്.
Home › News › സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്ക്; എല്ലാവരും പുറത്തുനിന്ന് വന്നവര്‍
