
രാജ്യത്ത് സാധാരണ തീവണ്ടി സര്‍വീസ് ഓഗസ്റ്റ് 12 വരെ ഉണ്ടാകില്ല
ന്യൂഡൽഹി: രാജ്യത്ത് സാധാരണ തീവണ്ടി സർവീസുകൾ ഓഗസ്റ്റ് 12 വരെ ഉണ്ടാകില്ല. മെയിൽ, എക്സ്പ്രസ്, പാസഞ്ചർ, സബർബൻ തീവണ്ടികൾ ഈ കാലയളവിൽ ഉണ്ടാകില്ലെന്നാണ് റെയിൽവെ ബോർഡ് വ്യക്തമാക്കിയിട്ടുള്ളത്. ജൂൺ 30 വരെവരെ യാത്ര ചെയ്യുന്നതിനായി സാധാരണ ടൈംടേബിൾ പ്രകാരമുള്ള ട്രെയിനുകളിൽബുക്കുചെയ്ത ടിക്കറ്റുകൾ റദ്ദാക്കുമെന്നും റെയിൽവെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ജൂലൈ ഒന്നുമുതൽ ഓഗസ്റ്റ് 12 വരെസാധാരണ ടൈംടേബിൾ പ്രകാരമുള്ള ട്രെയിനുകളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളും റദ്ദാക്കാൻ റെയിൽവേ ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.ടിക്കറ്റ് ബുക്കുചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകും. അതേസമയംപ്രത്യേക രാജധാനി, മെയിൽ, എക്സ്പ്രസ് തീവണ്ടികളുടെനിലവിലുള്ള സർവീസുകൾ തുടരും.
Home › News › രാജ്യത്ത് സാധാരണ തീവണ്ടി സര്‍വീസ് ഓഗസ്റ്റ് 12 വരെ ഉണ്ടാകില്ല
