മക്കയില്‍ കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു
കോവിഡ് ബാധിച്ച് മലയാളി മക്കയിൽ മരിച്ചു. മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി കോട്ടുവല ഇപ്പു മുഞ്ഞിയാർ (മുഹമ്മദ് മുഞ്ഞിയാർ) ആണ് മരിച്ചത്. മക്കയിലെ ഹിറ ആശുപത്രിയിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ നാലു ദിവസമായി ചികിത്സയിലായിരുന്നു. മക്കയിൽ മത സാമൂഹിക സാംസ്കാരിക രംഗത്ത് വർഷങ്ങളായി സജീവമായുള്ള വ്യക്തിയായിരുന്നു. ഭാര്യ: കുഞ്ഞിക്കദിയാമു ഹജജുമ്മ. യാസിർ അറഫാത്ത്, ശാക്കിർ, ഖലീലു സമാൻ, സാറാബീവി, ഫാത്തിമ ഫഖരിയ, സഫ്ന മിസ്രിയ, സഹദിയ.
Home › News › മക്കയില്‍ കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു
