മുക്കം ജനമൈത്രി പോലീസ് മുക്കം മുനിസിപ്പാലിറ്റി പരിധിയിലെ വയോജനങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ചു
മുക്കം: നിങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ സദാ സമയം ഞങ്ങൾ കൂടെയുണ്ട് എന്ന പ്രമേയത്തില്‍ മുക്കം ജനമൈത്രി സബ് ഇൻസ്‌പെക്ടർ പി .അസൈൻ ,സിപിഒ സുനിൽ ,പരിശീലന സേനാഗം നവഗീത്, ഫ്രെറ്റേണിറ്റി മൂവ്മെൻ്റ് ജില്ല സെക്രട്ടറി ഷാഹിൽ മുണ്ടുപാറ എന്നിവർ ,കേരള സർക്കാർ തനിച്ചു താമസിക്കുന്ന വയോജനങ്ങൾക്കായി നടപ്പിലാക്കുന്ന ''പ്രശാന്തി ''പദ്ധതിയെ കുറിച്ച് ബോധവൽക്കരണം നടത്തി. പദ്ധതിയുടെ ഭാഗമായി മുക്കം ജനമൈത്രി എസ്. ഐ അസൈൻ സാറും സംഘവും മുക്കം മുൻസിപ്പാലിറ്റി സ്റ്റേഷൻ പരിധിയിലുള്ള പ്രായംചെന്ന ഒറ്റക്ക് താമസിക്കുന്നവരുടെ വീടുകൾ സന്ദർശിച്ചു. അവർക്ക് വേണ്ട മുഴുവൻ കാര്യങ്ങളും അന്വേഷിച്ചറിയുകയും, അവർക്ക് ആവശ്യമുള്ള ഭക്ഷണങ്ങൾ എത്തുന്നുണ്ടോ, അവർക്ക് വേണ്ട മരുന്നുകളൊക്കെ ലഭിക്കുന്നുണ്ടോ എന്നിവയൊക്കെ അന്വേഷിച്ചു.സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആരെങ്കിലും ഉണ്ടോ എന്നത് കണ്ടെത്തുക എന്നതായിരുന്നു.
Home › News › മുക്കം ജനമൈത്രി പോലീസ് മുക്കം മുനിസിപ്പാലിറ്റി പരിധിയിലെ വയോജനങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ചു
