
സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; എല്ലാ ജില്ലകളിലും രോഗബാധ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കണക്കാണിത്. പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശത്ത് നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. മുന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇപ്രകാരം, കൊല്ലം 24, പാലക്കാട് 23, പത്തനംതിട്ട 17, കോട്ടയം 11, കോഴിക്കോട് 12, കാസര്‍ഗോഡ് 7, തൃശൂര്‍ 6, എറണാകുളം 3, മലപ്പുറം 5, തിരുവനന്തപുരം 5, വയനാട് 5, ആലപ്പുഴ 4, കണ്ണൂര്‍ 4, ഇടുക്കി ഒന്ന്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 3039 ആയി. നിലവില്‍ 1450 പേര്‍ ചികിത്സയിലുണ്ട്. 258 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശപ്പിച്ചു. സംസ്ഥാനത്ത് ആകെ 139,342 പേര്‍ നിരീക്ഷണത്തിലുണ്ട്. 2036 ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. മുന്‍ഗണനാ വിഭാഗത്തിലെ 35712 സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചു. ഇന്ന് 4817 സാമ്പിള്‍ പരിശോധിച്ചു. ഇന്ന് പേര്‍ 57 രോഗമുക്തി നേടി. ക്വാറന്റീന്‍ ലംഘിച്ച 19 പേര്‍ക്കെതിരെ ഇന്ന് കേസെടുത്തു. മാസ്‌ക് ധരിക്കാത്ത മുവായിരത്തോളം പേര്‍ക്കെതിരെയും കേസെടുത്തു.
Home › News › സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; എല്ലാ ജില്ലകളിലും രോഗബാധ
