സംസ്ഥാനത്ത് 13 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 13 പേർക്ക് രോഗമുക്തി.
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 13 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. 13 പേർക്ക് രോഗം ഭേദമായി. കോട്ടയം 6, ഇടുക്കി 4, പാലക്കാട് 1, മലപ്പുറം 1 കണ്ണൂർ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നാലു ജില്ലകൾ കോവിഡ് മുക്തമായി.തിരുവനന്തപുരം, തൃശ്ശൂർ, വയനാട്, ആലപ്പുഴ.മുമ്പ് ഇളവ് നൽകിയ കോട്ടയം, ഇടുക്കി ജില്ലകൾ റെഡ് സോൺ ആയി പ്രഖ്യാപിച്ചു. കണ്ണൂരില്‍ ആറുപേര്‍ക്കും കോഴിക്കോട്ട് നാലുപേര്‍ക്കും തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് നെഗറ്റീവായത്.ഇതുവരെ 481 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 123 പേര്‍ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ തമിഴ്നാട്ടിൽനിന്നു വന്നവരാണ്. ഒരാൾ വിദേശത്തുനിന്ന് വന്നതാണ്. ഒരാൾക്ക് രോഗബാധ എങ്ങനെയുണ്ടായി എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ബാക്കിയുള്ള ആറുപേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. 20,301 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്.ഇതില്‍ 19,812 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 489 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. ഇന്നു മാത്രം 104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 23,271 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 22,537 എണ്ണത്തില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ളവര്‍ തുടങ്ങി ഇത്തരത്തില്‍ മുന്‍ഗണനാ ഗ്രൂപ്പില്‍നിന്ന് 875 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ 611 സാമ്പിളുകള്‍ നെഗറ്റീവായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു
Home › News › സംസ്ഥാനത്ത് 13 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 13 പേർക്ക് രോഗമുക്തി.
