ദേശീയം

കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പുതിയ രോഗികളില്ല- കേന്ദ്രആരോഗ്യമന്ത്രി

📍 Mukkam, Kozhikode8 May 2020

ന്യൂഡൽഹി: കേരളം, ഒഡിഷ, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ വ്യാഴാഴ്ച അറിയിച്ചു. ഛത്തീസ്ഗഡ്,ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, കേരളം, മിസോറാം, മണിപ്പുർ, ഗോവ, മേഘാലയ, ലഡാക്ക്, അരുണാചൽ പ്രദേശ്, ഒഡിഷ, ആൻഡമാൻ-നിക്കോബാർ എന്നിവിടങ്ങളിലാണ് പുതിയ കേസുകളില്ലാത്തത്. ദാമൻ-ദിയു, സിക്കിം, നാഗലാൻഡ്, ലക്ഷദ്വീപ് എന്നിവടങ്ങളിൽ ഇതുവരെ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഹർഷ് വർധൻ പറഞ്ഞു.

HomeNewsകേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പുതിയ രോഗികളില്ല- കേന്ദ്രആരോഗ്യമന്ത്രി