സംസ്ഥാനം

കാസര്‍കോട് കളക്ടര്‍ നിരീക്ഷണത്തില്‍

📍 Mukkam, Kozhikode29 Apr 2020

കാസര്‍കോട്: കാസർകോട് കളക്ടർ ഡി. സജിത് ബാബു നിരീക്ഷണത്തിൽ. ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ച ദൃശ്യമാധ്യമ പ്രവർത്തകൻ സജിത്ബാബുവിന്റെ അഭിമുഖം എടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കളക്ടർ നിരീക്ഷണത്തിലായത്. ഏപ്രില്‍ 19ാം തിയ്യതി ജില്ലാകലക്ടറുമായി അഭിമുഖം എടുത്തിരുന്നത്. കളക്ടറുടെ രണ്ട് ഗൺമാൻമാരും നിരീക്ഷണത്തിലാണ്. ദൃശ്യമാധ്യമപ്രവർത്തകന് കോവിഡ്-19 സ്ഥിരീകരിച്ചതിനു പിന്നാലെ ഇദ്ദേഹവുമായി ബന്ധമുണ്ടാകാൻ സാധ്യതയുള്ള ബന്ധമുണ്ടാകാൻ ചിലരെ നിരീക്ഷണപ്പട്ടികയിലാക്കിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകന്റെ ക്യാമറാമാൻ ഉൾപ്പെടെയുള്ള സഹപ്രവർത്തകരുടെ സാമ്പിൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

HomeNewsകാസര്‍കോട് കളക്ടര്‍ നിരീക്ഷണത്തില്‍