വിദേശത്തുനിന്ന് നാട്ടിലെത്താന്‍ രജിസ്റ്റര്‍ചെയ്തത് 1,34,000 പേര്‍; മെയ് 25 വരെ വന്നത് 11,181 പേര്‍
തിരുവനന്തപുരം: പ്രവാസികൾ തിരിച്ചെത്താൻ തുടങ്ങുന്നതിന് മുമ്പ് ഒരുഘട്ടത്തിൽ സംസ്ഥാനത്ത് 16 പേർ ചികിത്സയിൽ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നലെ 415 പേരാണ് ചികിത്സയിൽ ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് സ്വാഭാവികമാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദേശത്തുനിന്ന് എത്തിയ 133 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 75 പേർ യുഎഇയിൽനിന്ന് എത്തിയവരും 25 പേർ കുവൈത്തിൽനിന്ന് എത്തിയവരുമാണ്. മഹാരാഷ്ട്രയിൽനിന്ന് സംസ്ഥാനത്തെത്തിയ 72 പേർക്കും, തമിഴ്നാട്ടിൽനിന്ന് എത്തിയ 71 പേർക്കും, കർണാടകയിൽനിന്ന് എത്തിയ 35 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് സംസ്ഥാനത്ത് തിരിച്ചെത്താൻ 3,80,000 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 2,16,000 പേർക്ക് പാസ് നൽകി. ഇതിൽ 1,01,779 പേർ സംസ്ഥാനത്ത് എത്തി. വിദേശത്തുനിന്ന് തിരിച്ചെത്താൻ 1,34,000 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 11,181 പേർ മെയ് 25 വരെ സംസ്ഥാനത്ത് എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Home › News › വിദേശത്തുനിന്ന് നാട്ടിലെത്താന്‍ രജിസ്റ്റര്‍ചെയ്തത് 1,34,000 പേര്‍; മെയ് 25 വരെ വന്നത് 11,181 പേര്‍
