
ഇന്ത്യയില്‍ പുതുതായി 13,586 പേര്‍ക്ക് കോവിഡ്; ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്
ന്യൂഡൽഹി: ഇന്ത്യയിലെ ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന കോവിഡ് ബാധ നിരക്ക് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 13,586 കോവിഡ് കേസുകളാണ്. 336 കോവിഡ് മരണവും രേഖപ്പെടുത്തി. ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 3,80,532ഉം ആകെ മരണം 12,573ഉം ആയി. 1,63,248പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2,04,711 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Home › News › ഇന്ത്യയില്‍ പുതുതായി 13,586 പേര്‍ക്ക് കോവിഡ്; ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്
