
ഇതുവരെയുണ്ടായതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍; സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 138 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 17 , പാലക്കാട്-16 , എറണാകുളം -14 , കൊല്ലം, കോട്ടയം- 13 പേർ വീതം, ആലപ്പുഴ, തൃശൂർ -12 പേർ, തിരുവനന്തപുരം- 11 , കാസർഗോഡ്- 9 , കോഴിക്കോട്, വയനാട് -5 പേർ വീതം, പത്തനംതിട്ട, ഇടുക്കി -4 പേർ വീതം കണ്ണൂർ ജില്ലയിൽ 3 പേർ എന്നിങ്ങനെ പോകുന്നു കേസുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 47 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കുവൈത്ത്-43, യു.എ.ഇ.-14, ഖത്തർ-14, സൗദി അറേബ്യ-9, ഒമാൻ-4, ബഹറിൻ-1, റഷ്യ-1, നൈജീരിയ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ. മഹാരാഷ്ട്ര-18, തമിഴ്നാട്-12, ഡൽഹി-10, പശ്ചിമബംഗാൾ-2, ഉത്തർപ്രദേശ്-2, കർണാടക-1, ആന്ധ്രാപ്രദേശ്-1, പഞ്ചാബ്-1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി ജില്ലയിലെ 2 പേർക്കും തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ഒരാൾക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ചയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരനാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 88 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിൽ 26 പേരുടെയും (ഒരു തൃശൂർ, ഒരു ആലപ്പുഴ, ഒരു പാലക്കാട്), കണ്ണൂർ ജില്ലയിൽ 18 പേരുടേയും (2 കാസർഗോഡ്, ഒരു കോഴിക്കോട്, ഒരു തൃശൂർ), ഫലം നെഗറ്റീവായി. പാലക്കാട് ജില്ല- 11 , എറണാകുളം - 9 , കോഴിക്കോട്, കാസർകോട് ജില്ല- 7 പേർ വീതം, കോട്ടയം, തൃശൂർ - 4 പേർ വീതം, ഇടുക്കി - 2 പേർ എന്നിങ്ങനെ പോകുന്നു പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയവരുടെ എണ്ണം. 1540 പേരാണ് ചികിത്സയിലുള്ളത്. 1,747 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,351 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,45,225 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 2126 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 241 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Home › News › ഇതുവരെയുണ്ടായതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍; സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്
