സാലറി ചലഞ്ചിന് കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം; മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം ഒരു വര്‍ഷത്തേക്ക് നല്‍കാം
ന്യൂഡൽഹി: സാലറി ചലഞ്ചിന് കേന്ദ്രസർക്കാരിന്റെ ആഹ്വാനം. മാസത്തിൽ ഒരു ദിവസത്തെ ശമ്പളം പി.എം കെയറിലേയ്ക്ക് സംഭാവന ചെയ്യണമെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. താൽപര്യമുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ചിൽ പങ്കെടുക്കാമെന്ന് സർക്കുലറിൽ പറയുന്നു. മേയ് മാസം മുതൽ 2021 മാർച്ച് മാസം വരെയുള്ള കാലയളവിൽ മാസത്തിൽ ഒരു ദിവസത്തെ ശമ്പളം പിഎം കെയർ ഫണ്ടിലേയ്ക്ക് സംഭാവന നൽകാം. താൽപര്യമുള്ള ജീവനക്കാർ ഇത് മുൻകൂട്ടി അറിയിക്കണം എന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ചില മാസങ്ങളിൽ മാത്രം ശമ്പളത്തിൽനിന്ന് ശമ്പളം നൽകാൻ താൽപര്യമുള്ളവർക്ക് അങ്ങനെയും നൽകാം. ഇതും മുൻകൂറായി അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു. റവന്യൂ വകുപ്പിനായി നൽകിയിയിരിക്കുന്ന വിജ്ഞാപനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും ബാധകമാകുന്ന വിജ്ഞാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ഏപ്രിൽ 17-ന് ഒരു ആഹ്വനം നൽകിയിരുന്നു.ഇതിൽ വ്യക്തത വരുത്തിക്കൊണ്ടുള്ള വിജ്ഞാപനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
Home › News › സാലറി ചലഞ്ചിന് കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം; മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം ഒരു വര്‍ഷത്തേക്ക് നല്‍കാം
