വൈദ്യുതി ബോര്‍ഡിന്റെ ക്യാഷ് കൗണ്ടറുകള്‍ മെയ് നാലു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് അടച്ച വൈദ്യുതി ബോർഡിന്റെ ക്യാഷ് കൗണ്ടറുകൾ മെയ് നാല് മുതൽ തുറന്ന് പ്രവർത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ക്യാഷ് കൗണ്ടറുകൾ തുറക്കുന്നതോടെ അവയ്ക്ക് മുന്നിൽ തിരക്കുണ്ടാകുന്നത് ഒഴിവാക്കാൻ കൺസ്യൂമർ നമ്പർ അടിസ്ഥാനമാക്കിയുള്ള ക്രമീകരണം ഏർപ്പെടുത്തും. ലോക്ക്ഡൗൺ കാലത്തെ ബില്ലുകൾക്ക് മെയ് 16 വരെ സർചാർജ് ഒഴിവാക്കുമെന്ന് വൈദ്യുതി ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ഓഫീസുകളിൽ എത്താതെ വൈദ്യുതി ബിൽ അടയ്ക്കാൻ ഓൺലൈൻ സംവിധാനമുണ്ട്. അത് എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്നും കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അഭ്യർഥിച്ചു.
Home › News › വൈദ്യുതി ബോര്‍ഡിന്റെ ക്യാഷ് കൗണ്ടറുകള്‍ മെയ് നാലു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
