
ഇന്ന് 141 കൊവിഡ് കേസുകള്‍; നൂറ് കടക്കുന്നത് തുടര്‍ച്ചയായ അഞ്ചാം ദിവസം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം 100 കടക്കുന്നത്. രോഗമുക്തി നേടിയത് 60 പേരാണ്. ഇന്നൊരു മരണവുമുണ്ടായി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. അദ്ദേഹത്തിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സ്ഥിതി രൂക്ഷമാകുന്നു എന്ന് കാണണം. രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളും ഉണ്ടായിട്ടുണ്ട്. ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്. *പോസിറ്റിവായവരുടെ ജില്ലകളുടെ കണക്ക്: പത്തനംതിട്ട, പാലക്കാട് - 27 വീതം, ആലപ്പുഴ 19, തൃശ്ശൂർ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട് കണ്ണൂർ 6 വീതം, തിരുവനന്തപുരം കൊല്ലം 4 വീതം വയനാട് 2.* ഇന്നത്തെ രോഗം ബാധിച്ചവരിൽ 79 പേർ വിദേശത്ത് നിന്ന് വന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന 52 പേർ. സമ്പർക്കം 9 പേർ. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയുമുണ്ട്. ദില്ലി 16 തമിഴ്നാട് 14 മഹാ 9 പശ്ചിമബംഗാൾ ഉത്തർപ്രദേശ് കർണാടക ഹരിയാന ആന്ധ്ര 2 വീതം മധ്യപ്രദേശ് മേഘാലയ ഹിമാചൽ 1 വീതം നെഗറ്റീവായത്: മലപ്പുറം 15, കോട്ടയം 12, തൃശ്ശൂർ 10, എറണാകുളം 6, പത്തനംതിട്ട 6, കൊല്ലം 4, തിരുവനന്തപുരം, വയനാട് 3, കണ്ണൂർ 1. 4473 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതുവരെ 3451 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ ചികിത്സയിൽ 1620 പേരാണ്. 1,50,196 പേരാണ് നിരീക്ഷണത്തിലുള്ളത്. 2206 ആശുപത്രികളിൽ. ഇന്ന് 275 പേരെ ആശുപത്രിയിലാക്കി. ഇതുവരെ 1,46,649 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 3061 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ സെന്‍റിനൽ സർവൈലൻസിന്‍റെ ഭാഗമായി 39,518 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 38,581 നെഗറ്റീവായി. ഹോട്ട്സ്പോട്ടുകൾ 111 ആയി. നൂറിൽ കൂടുതൽ രോഗികൾ ചികിത്സയിലുള്ളത് മലപ്പുറം 201, പാലക്കാട് 154, കൊല്ലം 150, എറണാകുളം 127, പത്തനംതിട്ട 126, കണ്ണൂർ 120, തൃശ്ശൂർ 114, കോഴിക്കോട് 107, കാസർകോട് 102 ജില്ലകളിലാണ്.
Home › News › ഇന്ന് 141 കൊവിഡ് കേസുകള്‍; നൂറ് കടക്കുന്നത് തുടര്‍ച്ചയായ അഞ്ചാം ദിവസം
