കാഞ്ഞങ്ങാട്ട് മൂന്ന് കുട്ടികള്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു
കാഞ്ഞങ്ങാട്: ഒരു വീട്ടിലെ മൂന്നുകുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. കാഞ്ഞങ്ങാട് ബാവാ നഗറിലാണ് സംഭവം. നാസർ-താഹിറ ദമ്പതിമാരുടെ മകൻ അജിനാസ് (ആറ്), നാസറിന്റെ സഹോദരൻ സാമിറിന്റെയും റസീനയുടെയും മകൻ മുഹമ്മദ് മിഷ്ബാഹ് (ആറ്), ഇവരുടെ സഹോദരന്റെ മകൾ മെഹറൂഫ-നൂർദീൻ ദമ്പതിമാരുടെ മകൻ മുഹമ്മദ് ബാസിർ (നാല്) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് കുട്ടികൾ മൂന്നുപേരും വീട്ടിൽനിന്ന് പുറത്തേക്കുപോയത്. എല്ലാദിവസവും കളിക്കാൻ പുറത്തുപോകുന്നതിനാൽ വീട്ടുകാരും ശ്രദ്ധിച്ചില്ല. വീട്ടിൽനിന്ന് നൂറുമീറ്റർ അകലെയുള്ള വെള്ളക്കെട്ടിലാണ് മൂന്നുപേരും വീണത്. നോമ്പുതുറ സമയമായപ്പോൾ കുട്ടികളെ കാണാത്തതിനാൽ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരും വെള്ളക്കെട്ടിൽ വീണുകിടക്കുന്നത് കണ്ടത്. ഉടൻ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Home › News › കാഞ്ഞങ്ങാട്ട് മൂന്ന് കുട്ടികള്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു
