പോസ്റ്റ് ഓഫീസുകള്‍ വഴി ബി.എസ്.എന്‍.എല്‍ റീചാര്‍ജ്ജ് കൂപ്പണുകള്‍
തിരുവനന്തപുരം: പോസ്റ്റ് ഓഫീസുകള്‍ വഴി കേരളത്തില്‍ ബി.എസ്.എന്‍.എല്ലിന്റെ പേപ്പര്‍ റീചാര്‍ജ്ജ് വൗച്ചറുകള്‍ വില്‍ക്കുന്നതിനായി തപാല്‍ വകുപ്പും ബി.എസ്.എന്‍.എല്ലും കൈകോര്‍ക്കുന്നു. ബി.എസ്.എന്‍.എല്ലിന്റെ 60 രൂപ, 110 രൂപ റീചാര്‍ജ്ജ് കൂപ്പണുകളാണ് കേരളത്തില്‍(ലക്ഷദ്വീപില്‍ ലഭ്യമല്ല) പോസ്റ്റ് ഓഫീസുകള്‍ വഴി ലഭ്യമാകുക. പേപ്പര്‍ വൗച്ചറുകള്‍ ആക്ടീവാക്കാന്‍ *123* സ്‌ക്രാച്ച് കാര്‍ഡിലെ 18 അക്ക രഹസ്യനമ്പര്‍# ഡയല്‍ ചെയ്യണം. 60 രൂപയുടെ ടോപ്് അപ്പിന് 47.85 രൂപയും 110 രൂപയുടേതിന്് 90.22 രൂപയും ആയിരിക്കും അക്കൗണ്ടില്‍ ലഭിക്കുക. 110 രൂപയുടെ ടോപ്പ് അപ്പിന് എല്ലാ ഞായറാഴ്ചകളിലും മുഴുവന്‍ ടോക്ക് ടൈം ലഭിക്കും. ബി.എസ്.എന്‍.എല്ലിന്റെ ലാന്‍ഡ്ലൈന്‍, പോസ്റ്റ്പെയ്ഡ് മൊബൈല്‍ ബില്ലുകള്‍ കേരളത്തിലെ പോസ്റ്റ് ഓഫീസുകളില്‍ അടയ്ക്കാനുള്ള സൗകര്യം നേരത്തെ നിലവിലുണ്ടെന്നും ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അറിയിച്ചു.
Home › News › പോസ്റ്റ് ഓഫീസുകള്‍ വഴി ബി.എസ്.എന്‍.എല്‍ റീചാര്‍ജ്ജ് കൂപ്പണുകള്‍
