ദേശീയം

വന്ദേഭാരത് മൂന്നാംഘട്ടം: ഒമാനില്‍ നിന്നും ഇന്ത്യയിലേക്ക് 15 വിമാനങ്ങള്‍; 10 എണ്ണം കേരളത്തിലേക്ക്

📍 Mukkam, Kozhikode24 May 2020

വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ ഒമാനിൽ നിന്നും 15 വിമാന സർവീസുകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഉണ്ടാകുമെന്നു മസ്കറ്റ് ഇന്ത്യൻ എംബസി അറിയിച്ചു. കേരളത്തിലേക്ക് പത്ത് വിമാന സർവീസുകളാണ് ഉണ്ടാവുക. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, ജയ്പൂർ, അഹമ്മദബാദ്, ശ്രീനഗർ, ഭുവനേശ്വർ ചെന്നൈ എന്നിവടങ്ങളിലേക്കുള്ള സർവീസുകൾ മെയ് 28 മുതൽ ആരംഭിക്കും. സലാലയിൽ നിന്നും കണ്ണൂരിലേക്കു മൂന്നു സർവീസുകളും, മസ്കറ്റിൽ നിന്ന് തിരുവനന്തപുരം കൊച്ചി കോഴിക്കോട് എന്നിവടങ്ങളിലേക്കു രണ്ടു സർവീസുകൾ വീതവും കണ്ണൂരിലേക്കു ഒരു സർവീസുമാണ് ഉണ്ടാവുക. വന്ദേഭാരത് ദൗത്യത്തിന്റെ കഴിഞ്ഞ രണ്ടു ഘട്ടങ്ങളിലായി പതിമൂന്നു വിമാന സർവീസുകളാണ് ഒമാനിൽ നിന്നും യാത്രക്കാരുമായി ഇന്ത്യയിലേക്ക് മടങ്ങിയത്. ഈ രണ്ടു ഘട്ടങ്ങളിലായി ഒമാനിൽ നിന്നും കേരളത്തിലേക്ക് എത്തിയ 1453 യാത്രക്കാർ ഉൾപ്പെടെ 2331 പ്രവാസികൾക്കാണ് നാട്ടിലേക്കുള്ള മടക്കയാത്ര സാധ്യമായത്. ഒരുമൃതശരീരം ചെന്നൈയിലേക്ക് എത്തിക്കുകയും ചെയ്തു . മെയ് ഒൻപതിനാണ് ഒന്നാം ഘട്ടത്തിലെ ആദ്യ വിമാന സർവീസ് ഒമാനിൽ നിന്നും ആരംഭിച്ചത്.

HomeNewsവന്ദേഭാരത് മൂന്നാംഘട്ടം: ഒമാനില്‍ നിന്നും ഇന്ത്യയിലേക്ക് 15 വിമാനങ്ങള്‍; 10 എണ്ണം കേരളത്തിലേക്ക്