പ്രാദേശികവാർത്തകൾ

*പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ കോവിഡ് ട്രൂനാറ്റ് പരിശോധനക്ക് 15 ലക്ഷം അനുവദിച്ചു*

📍 Perinthalmanna, Malappuram24 Jul 2020

*പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ കോവിഡ് ട്രൂനാറ്റ് പരിശോധനക്ക് 15 ലക്ഷം അനുവദിച്ചു* *Date : 24-07-2020* പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ കോവിഡ് ട്രൂനാറ്റ് ടെസ്റ്റിന് മഞ്ഞളാംകുഴി അലി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 15 ലക്ഷം അനുവദിച്ചതായി മഞ്ഞളാംകുഴി അലി എം.എൽ.എ. അറിയിച്ചു. ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ടവരുടെയും മരണപ്പെട്ടവരുടെയും സൗജന്യ പരിശോധനക്കായി 1000 കിറ്റുകൾ ഈ ഫണ്ട് ഉപയോഗിച്ച് വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ജില്ലാ ആശുപത്രിയിലെ രക്ത ബാങ്കിന് ഐസിഎംആറിന്റെ അംഗീകാരത്തിന് വിധേയമായി പരിശോധനക്ക് അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ അധീനതയിലുള്ള സ്ഥാപനം അല്ലാത്തതിനാൽ പ്രത്യേക അനുമതിയോടെ മാത്രമേ എം.എൽ.എമാരുടെ ആസ്തി വികസന വിഹിതം വിനിയോഗിക്കാനാവൂ എന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ഫണ്ട് വിനിയോഗിക്കാൻ പ്രത്യേക അനുമതി തേടി എംഎൽഎ. ധനമന്ത്രിക്ക് കത്തു നൽകി. പ്രതിദിനം രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ പരിശോധനകൾ വർധിപ്പിക്കാൻ ഇത്തരം സഹായം ഗുണകരം ആവുമെന്നും എംഎൽഎ. കത്തിൽ ചൂണ്ടിക്കാട്ടി. --------------------------------------------

HomeNews*പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ കോവിഡ് ട്രൂനാറ്റ് പരിശോധനക്ക് 15 ലക്ഷം അനുവദിച്ചു*