ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളേജുകളും തുറക്കാം; തീയേറ്ററുകള്‍ക്കും പാര്‍ക്കുകള്‍ക്കും അനുമതി
ദേശീയം

ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളേജുകളും തുറക്കാം; തീയേറ്ററുകള്‍ക്കും പാര്‍ക്കുകള്‍ക്കും അനുമതി

📍 Perinthalmanna, Malappuram30 Sept 2020

ന്യൂഡൽഹി: അൺലോക്ക് 5 ന്റെ ഭാഗമായി ഒക്ടോബർ 15 മുതൽ സ്കൂളുകളും കോളേജുകളും തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാം. രക്ഷിതാക്കളുടെ സമ്മതത്തോടുകൂടിയാകണം ഇത്. അൺലോക്ക് 5 ന്റെ ഭാഗമായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിന്റെ ഭാഗമായിട്ടാണ് നടപടി. സിനിമാ തിയേറ്ററുകൾ 50 ശതമാനം സീറ്റുകളോടെ തുറക്കാനും കേന്ദ്ര സർക്കാർ അനുമതി നൽകി. ഒക്ടോബർ 15 മുതലാണ് സിനിമാ തിയേറ്ററുകൾ, കായിക താരങ്ങൾക്ക് പരീശിലനത്തിനായി സ്വിമ്മിങ് പൂളുകൾ, പാർക്കുകൾ എന്നിവയ്ക്ക് അനുമതിയുള്ളത്. സാമൂഹികം, കായികം, സാസ്കാരികം, മതം, രാഷ്ട്രീയം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിപാടികൾക്ക് പരാമവധി 100 പേർക്കാണ് പങ്കെടുക്കാനുള്ള അനുമതി. നേരത്തെ തന്നെ ഇതിനുള്ള അനുമതിയുണ്ട്. പുതിയ മാർഗനിർദേശത്തിൽ ഇതിൽ എണ്ണം വർധിപ്പിച്ചിട്ടില്ല. കൺടെയ്ൻമെന്റ് സോൺ അല്ലാത്തയിടങ്ങളിലാണ് ഈ ഇളവുകൾ. കേന്ദ്ര സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെ കൺടെയ്ൻമെന്റ് സോണിന് പുറത്ത് പ്രാദേശിക ലോക്ഡൗൺ (സംസ്ഥാന/ജില്ല/സബ് ഡിവിഷൻ/നഗര/വില്ലേജ് തല) പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു. അന്തർ സംസ്ഥാന യാത്രകൾക്ക് യാതൊരു തരത്തിലുള്ള തടസ്സങ്ങളും പാടില്ലെന്നും കേന്ദ്രം നിർദേശിക്കുന്നു.

HomeNewsഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളേജുകളും തുറക്കാം; തീയേറ്ററുകള്‍ക്കും പാര്‍ക്കുകള്‍ക്കും അനുമതി