കേരളത്തില്‍ നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി
തിരുവനന്തപുരം: കേരളത്തിലെ വള്ളങ്ങൾക്കും യന്ത്രവത്കൃത ബോട്ടുകൾക്കും മത്സ്യബന്ധനത്തിന് അനുമതി. 10 തൊഴിലാളികളെ നിയമിക്കാം. നമ്പർ അടിസ്ഥാനത്തിലായിരിക്കും അനുമതി ലഭിക്കുക. രണ്ടുഘട്ടങ്ങളിലായിട്ടാണ് യന്ത്രവത്കൃത ബോട്ടുകൾക്ക് മത്സ്യബന്ധനത്തിനുളള അനുമതി നൽകിയിട്ടുള്ളത്. ചെറിയ യന്ത്രവത്കൃത വള്ളങ്ങൾക്ക് ഇന്നുമുതൽ കടലിൽ പോയി മത്സ്യബന്ധനം നടത്താനുള്ള അനുമതിയാണ് നൽകിയിട്ടുള്ളത്. വലിയ ബോട്ടുകൾക്ക് നാലാംതിയതി മുതൽ മത്സ്യബന്ധനത്തിന് പോകാം എന്നാണ് ഫിഷറീസ് വകുപ്പ് നൽകിയിട്ടുള്ള നിർദേശം. 32 മുതൽ 45 അടിവരെയുള്ള യന്ത്രവത്കൃത ബോട്ടുകളിൽ പരമാവധി ഏഴുമത്സ്യതൊഴിലാളികൾ മാത്രമേ പാടുള്ളൂ എന്ന കർശന നിർദേശം ഫിഷറീസ് വകുപ്പ് നൽകിയിട്ടുണ്ട്. രജിസ്ട്രേഷന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്നുമുതൽ ചെറിയ വള്ളങ്ങൾക്കും നാലാം തിയതി മുതൽ വലിയ ബോട്ടുകൾക്കും മത്സ്യബന്ധനത്തിന് അനുമതി നൽകുക. ലോക്ക്ഡൗണിനെ തുടർന്ന് പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിനുള്ള അനുമതി നൽകിയിരുന്നത്.
Home › News › കേരളത്തില്‍ നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി
