
സംസ്ഥാനത്ത് 152 പേര്‍ക്കു കൂടി കോവിഡ്; 81 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പേർക്കു 152 കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 81 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ വിദേശത്തുനിന്നു വന്നതാണ്. 46 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. സമ്പർക്കം മൂലം എട്ടുപേർക്ക് രോഗം ബാധിച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ രോഗം സ്ഥിരീകരിച്ചത്: ഡൽഹി-15, പശ്ചിമ ബെംഗാൾ-12, മഹാരാഷ്ട്ര-5, തമിഴ്നാട്-5, കർണാടക-4, ആന്ധ്രപ്രദേശ്-3, ഗുജറാത്ത്-1 ഗോവ-1. പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂർ-17 പാലക്കാട്-16, തൃശ്ശൂർ-15, ആലപ്പുഴ-15, മലപ്പുറം-10, എറണാകുളം-8, കോട്ടയം-7, ഇടുക്കി-6. കാസർകോട്-6, തിരുവനന്തപുരം-4, കോഴിക്കോട്-3, വയനാട്-2.
Home › News › സംസ്ഥാനത്ത് 152 പേര്‍ക്കു കൂടി കോവിഡ്; 81 പേര്‍ക്ക് രോഗമുക്തി
