പ്രാദേശികവാർത്തകൾ

ലോക് ഡൗൺ കാലത്ത് ഒരു ഡൗൺലോക്ക് ചാലഞ്ചുമായി മുക്കം നഗരസഭ

📍 Mukkam, Kozhikode1 May 2020

മുക്കം: ലോക്ക് ഡൗൺ കാലത്ത് കുടുംബാംഗങ്ങൾ എല്ലാം വിട്ടിൽ ഇരിക്കേണ്ട സാഹചര്യം വന്നത് ഉൽപ്പാദനപരമായി പ്രയോജനപ്പെടുത്തുന്നതിന് മുക്കം നഗരസഭ ഡൗൺലോക്ക് ചാലഞ്ച് ഒരുക്കുന്നു. ഒരു വീട്ടുവളപ്പിൽ പത്ത് മരച്ചീനി കമ്പ് എങ്കിലും മെയ് 5 നു മുമ്പ് നട്ട് പിടിപ്പിച്ച് അതിന്റെ ഫോട്ടോ ഷെയർ ചെയ്യുന്നവർക്കാണ് ഡൗൺലോക്ക് ചാലഞ്ചിന്റെ ഭാഗമാൻ ആവുക. ''ഭക്ഷ്യ സുരക്ഷ നാടിനും നാളേക്കും'' എന്നതാണ് ഡൗൺ ചാലഞ്ചിന്റെ സ്ലോഗൻ.വാർഡ്തലത്തിൽ നഗരസഭാ കൗൺസിലർമാർക്കാണ് ഡൗൺലോക്കിന്റെ ചുമതല. ഓരോ വാർഡിലേക്കും ആവശ്യമായ നടീൽ വസ്തുക്കൾ അതത് വാർഡിൽ നിന്നു തന്നെ പരമാവധി സമാഹരിക്കും. നടീൽ വസ്തു ആവശ്യമുള്ളവനും നൽകാൻ തയ്യാറുള്ളവരും വാട്സ്ആപ്പ് മുഖേനയോ ഫോൺ മുഖേനയോ കൗണ്സിലറുമായി ബന്ധപ്പെടണം. ചാലഞ്ചിന്റെ ഭാഗമായി പതിനായിരം വീടുകളിൽ ഒരു ലക്ഷം മരച്ചീനി കമ്പുകൾ ആണ് പുതുതായി നട്ട് പിടിപ്പിക്കുക. ഇത് വഴി മൂന്ന് ലക്ഷം കിലോ മരച്ചീനി ഉൽപ്പാദനമാണ് ലക്ഷ്യമിടുന്നത്.ആമ്പക്കാടൻ, കൊല്ലക്കപ്പ എന്നീ ഇനങ്ങളാണ് പ്രധാനമായും നട്ട് പിടിപ്പിക്കുക. തിരുവമ്പാടി പുന്നക്കൽ മേഖലയിലെ മരച്ചീനി കർഷകരും ചാലഞ്ചിന് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏറ്റവുമധികം കുടുംബങ്ങളെ ചാലഞ്ചിന്റെ ഭാഗമാക്കുന്ന വാർഡുകൾക്ക് നഗരസഭാ ചെയർമാന്റെ പുരസ്കാരം നൽകും. മുക്കം കൃഷിഭവനാണ് പദ്ധതിയുടെ സാങ്കേതിക മേൽനോട്ട ചുമതല.റിട്ടയേർഡ് കൃഷി ഓഫീസർമാരും നഗരസഭാ LRG ഗ്രൂപ്പ് അംഗങ്ങളുമായ ശ്രീ ഗോവിന്ദൻ കുട്ടി മാമ്പൊയിൽ, ശ്രീ രാജൻ മാമ്പറ്റ എന്നവരും സാങ്കേതിക നിർദ്ദേശങ്ങൾ നൽകാനായി ഉണ്ടാകും.

HomeNewsലോക് ഡൗൺ കാലത്ത് ഒരു ഡൗൺലോക്ക് ചാലഞ്ചുമായി മുക്കം നഗരസഭ