സംസ്ഥാനം

പ്രവാസി ധനസഹായം. വിമാന ടിക്കറ്റ് നിർബന്ധമല്ല

📍 Mukkam, Kozhikode1 May 2020

ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ വിമാന ടിക്കറ്റ് നിർബന്ധമല്ലെന്നും നാട്ടിൽ എത്തിയ തീയതി തെളിയിക്കുന്ന പാസ്പോർട്ട് പേജ് അപ് ലോഡ് ചെയ്താൽ മതിയെന്നും നോർക്ക സി.ഇ.ഒ. അറിയിച്ചു. കാലാവധി കഴിയാത്ത വിസ, പാസ്പോർട്ട് ഉള്ളവർക്കും ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം വിസാ കാലാവധി കഴിഞ്ഞവർക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്. ടിക്കറ്റിന്റെ പകർപ്പ് ഇല്ല എന്ന കാരണത്താൽ അപേക്ഷ നിരസിക്കില്ല. മെയ് 5 വരെ അപേക്ഷ സ്വീകരിക്കും.

HomeNewsപ്രവാസി ധനസഹായം. വിമാന ടിക്കറ്റ് നിർബന്ധമല്ല